Munavira Vakayil
Munavira Vakayil
Sub Editor, NowNext

വൃത്തിയുള്ള വീട്, വൃത്തിയുള്ള മുറി, അങ്ങനെ അലങ്കോലമല്ലാതെ കിടക്കുന്ന അകങ്ങൾക്കെല്ലാം നമ്മൾ നൽകുന്ന ഗുഡ് സർട്ടിഫിക്കറ്റുകൾ ഉണ്ട്.

വെറുതെ അടുക്കി പെറുക്കി വെക്കുന്നതിൽ അല്ല ഭംഗിയുള്ളത്, ഓരോന്നിന്റെ സ്ഥാനവും നിറവും അങ്ങനെ അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ആണെന്നോ വീടിന്റെയും അല്ലെങ്കിൽ മറ്റു മുറികളെയുമെല്ലാം ഭംഗിയായി നില നിർത്താൻ ശ്രദ്ധിക്കാനുള്ളത്.

ഇതൊക്കെയുണ്ടോ നമ്മൾ ശ്രദ്ധിക്കുന്നു ?

പക്ഷെ ഇതെല്ലാം  ഒരു  ഇന്റീരിയർ ഡിസൈനർ  ശ്രദ്ധിക്കും. ഒരു സ്ഥലത്തിന്റെ അകങ്ങളെ  മെച്ചപ്പെടുത്തുന്നതിനുള്ള കലയും ശാസ്ത്രവും ആരോഗ്യകരവും സൗന്ദര്യാത്മകവുമായ അന്തരീക്ഷം കൈവരിക്കാൻ  ഒരു ഇന്റീരിയർ ഡിസൈനർ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ പല വീടുകളെ, പല മുറികളെ, അങ്ങനെ കുറെ അകങ്ങളെ മനോഹരമാക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക്  ഇന്റീരിയർ ഡിസൈനിങ് പഠനം മികച്ച അവസരങ്ങൾ നൽകും.

ഇന്റീരിയർ ഡിസൈനർ മാർ ആർക്കിടെക്റ്റുകൾ, എൻജിനീയർമാർ & ബിൽഡർമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ച് ഓരോ സ്ഥലത്തിന്റെ രൂപവും പ്രവർത്തനവുമെല്ലാം ആസൂത്രണം ചെയ്യുന്നു. അതുപോലെ തന്നെ ഫർണിച്ചറുകൾ, തുണിത്തരങ്ങൾ, നിറങ്ങളെ കുറിച്ചെല്ലാം അറിവുണ്ടായിരിക്കണം. നിലവിൽ ഇന്ത്യയിൽ Interior designer, 3D Interior designer, Interior Architect എന്നീ മേഖലയിൽ ഇന്റീരിയർ പഠനത്തിന് ശേഷം ജോലി ചെയ്യാം.

ഉയർന്ന വരുമാനം ലഭിക്കാവുന്ന മേഖലയാണിത്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞ് 50% മാർക്കുള്ള ആർക്ക് വേണമെങ്കിലും ഡിഗ്രി ഇന്റീരിയർ ഡിസൈനിങ് പഠിക്കാം. BSc ഇന്റീരിയർ ഡിസൈൻ, ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ, MSc ഇന്റീരിയർ ഡിസൈൻ, MBA എല്ലാം ലഭ്യമാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകൾ
  1. NATIONAL INSTITUTE OF DESIGN, AHEMDABAD
  2. SNDT WOMENS UNIVERSITY, MUMBAI
  3. GEORGE INSTITUTE OF INTERIOR DESIGN, KOLKATA
  4. UNIVERSITY OF MADRAS
  5. GOVERNMENT GIRLS POLYTECHNIC, LUCKNOW
കേരളത്തിലെ പ്രമുഖ കോളേജുകൾ
  1. CALICUT UNIVERSITY, CALICUT
  2. JAIN UNIVERSITY, KOCHI
  3. IIKM BUSINESS SCOOL,CALICUT
  4. INDIAN SCHOOL OF BUSINESS MANAGEMENT AND ADMINISTRATION, KOCHI
  5. VIDYODAYA INSTITUTE OF ENGINEERING AND TECHNOLOGY, KOZHIKODE

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!