Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഇന്ത്യയുടെ പ്രതിരോധ വിഭാഗത്തിൽ നാവിക സേനക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യൻ നാവിക സേനയുടെ അഭിമാന സ്തംഭമായ ഒരു സ്ഥാപനം ഒതേനന്റെ നാട്ടിലുണ്ട്. ഏഴിമല നാവിക അക്കാദമി. നേവൽ ഹെഡ് ക്വാർട്ടേഴ്സിലൂടെ, സേനയിൽ ചേർന്നവർക്കുള്ള വിവിധ കോഴ്സുകൾക്ക് പുറമേ നാവികർക്കുള്ള പരിശീലനവും ഇവിടെ നടത്തപ്പെടുന്നു.

ബി ടെക് പഠനം

+2 സയൻസ് പാസായവർക്കാണ് നാലു വർഷത്തെ ബി ടെക് ബിരുദത്തിനു കമ്മീഷൻഡ് റാങ്കിൽ സെലക്ഷൻ ലഭിക്കുക. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷയും, സർവീസ് സെലക്ഷൻ ബോർഡിന്റെ അഭിമുഖവും വൈദ്യ പരിശോധനയുമുണ്ടാവും. ജവഹർ ലാൽ നെഹ്റു സർവ്വകലാശാലയുടേയും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റേയും അംഗീകാരമുള്ള ഈ കോഴ്സിന്റെ വിജ്ഞാപനം സാധാരണയായി എല്ലാ വർഷവും ഡിസംബറിൽ ഉണ്ടാവും. സെലക്ഷൻ ലഭിക്കുന്നവരെ ഓഫീസർ റാങ്കിൽ പ്രവേശനം നൽകി നാലു വർഷത്തെ എഞ്ചിനിയറിങ്ങ് ബിരുദ കോഴ്സിലൂടെ മികച്ച നാവികനാക്കി മാറ്റുകയാണു അക്കാദമിയുടെ മുഖ്യ ലക്ഷ്യം.

ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ ശാഖകളിലാണു പ്രവേശനം. 750 കേഡറ്റുകൾക്ക് ഒരേ സമയം പരിശീലിക്കാനുള്ള സൗകര്യം അക്കാദമിയിലുണ്ട്. കോഴ്സിനോടനുബന്ധിച്ച് നീന്തൽ, വിവിധ സ്പോർട്സ് ഇനങ്ങൾ എന്നിവയിലും പരിശീലനം നൽകും. മികച്ച കമ്പ്യൂട്ടർ ലാബും, നീന്തൽ കുളവും, ഇ-ലൈബ്രറിയും ഏഴിമല നാവിക അക്കാദമിയുടെ പ്രത്യേകതയാണ്. ഇവിടെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് തുടർന്ന് ‘ഐ എൻ എസ് ശിവജി’യിൽ കൂടുതൽ പരിശീലനം നൽകും.

മറ്റു പരിശീലനങ്ങൾ

3 വർഷത്തെ ബി എസ് സി കഴിഞ്ഞ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനത്തിനു ചേരുന്നവർക്ക് നാവിക പരിശീലനം നൽകുന്നതും ഇവിടെയാണ്. ഇവർക്ക് പരിശീലനത്തിനു ശേഷം എം എസ് സിയും ലഭിക്കും. ഇതിനു പുറമേ നേവിയിൽ ഡോക്ടർമാരായും ഡൻറിസ്റ്റുകളായും നേഴ്സുമാരായും നിയമനം ലഭിക്കുന്നവർക്കുള്ള പരിശീലനവും ഇവിടെ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് https://www.ina.gov.in/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!