Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഇന്ത്യയില്‍ അധികമില്ലാത്തതും എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഏറെ സാധ്യതയുള്ളതുമായ ചില കോഴ്സുകളുണ്ട്. അതിലൊന്നാണ് ഹോറോളജി എന്നത്. സാധാരണക്കാര്‍ക്ക് അധികം പരിചയമില്ലാത്തയൊരു കോഴ്സാണ് ഇത്. സമയത്തെക്കുറിച്ചും ഘടികാരങ്ങളെക്കുറിച്ചുമുള്ള പഠനമാണ് ഹോറോളജി.

സ്വിറ്റ്സര്‍ലന്‍റ്, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങള്‍ ഈ മേഖലയില്‍ ഏറെ മുന്നിലാണ്. ആസ്ട്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി എന്നിവിടങ്ങളിലും ഇതിന് ഏറെ സാധ്യതകളുണ്ട്. ഹോറോളജിയില്‍ ഡിസൈന്‍, റിപ്പയര്‍, എന്‍കാര്‍വിങ്ങ്, ഡയമണ്ട് സെറ്റിങ്ങ് എന്നീ മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍ ഏറെയാണ്.

എവിടെ പഠിക്കാം

അമേരിക്കയില്‍ ഒക്കലഹാമ, സാന്‍ഫ്രാന്‍സിസ്കോ, ലോസ് ആഞ്ചല്‍സ് എന്നിവിടങ്ങളില്‍ ഹോറോളജി സ്കൂളുകളുണ്ട്. ഡിഗ്രി പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഹോറോളജി കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ വിദേശത്ത് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കും. St. Loyes, West Dean (https://www.westdean.org.uk/), National College ഇംഗ്ലണ്ടിലെ ഹോറോളജി കോളേജുകളാണ്. WOSEP – Watches of Swiss Educational Programme (http://www.iosw.com/en/), BH – British Homological Institute (http://bhi.co.uk/), Birmingham Institute of Arts & Design (http://www.bcu.ac.uk/) എന്നിവ ഹോറോളജിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളാണ്. ബര്‍മിങ്ങ്ഹാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2 വര്‍ഷ ബി ടെക് കോഴ്സുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.bcu.ac.uk/, http://www.horology.com/ തുടങ്ങിയവയും സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!