ഐഐടി ബോംബെ 2018 – 20 വർഷത്തേക്ക് പ്രഖ്യാപിച്ച  Excellence In Phd Research Award’ നാണ് രണ്ട് മലയാളി വിദ്യാർത്ഥികൾ അർഹരായത്.
ഏറ്റവും മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കാണ്‌ അവാര്‍ഡ് നല്‍ക്കുന്നത്.

ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഭാഗത്തിൽ കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തു പാലേരി സ്വദേശി രൂപേഷ് ഒ ബിയും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ കണ്ണൂർ കരിവെള്ളൂർ സ്വദേശി സൂരജ് പടിഞ്ഞാറ്റയിലുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

സമകാലീന കേരളത്തിലെ  കേരളത്തിലെ അമ്പലങ്ങളും അതുമായി ബന്ധപ്പെട്ട പൊതുമണ്ഡല രൂപീകരണവും സംബന്ധിച്ച  ഗൗരവമേറിയ പഠനത്തിനാണ് രൂപേഷിന് അവാർഡ് ലഭിച്ചത്. ഫ്ലൂയിഡ് മെക്കാനിക്‌സുമായി  ബന്ധപ്പെട്ട  വിഷയത്തിലാണ് സൂരജിന്റെ പ്രബന്ധം.

Leave a Reply