വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ജില്ലയിലെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോഓർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റൻറ്, ജില്ലാ കോഡിനേറ്റർ, ജില്ലാ പ്രൊജക്റ്റ് അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019 ജൂലൈ ഏഴിന് പരമാവധി 35 വയസ്സാണ് പ്രായപരിധി. ജില്ലാ കോഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം/ബിടെക് ആണ് യോഗ്യത. ജില്ലാ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മാനേജ്മെൻറ്/  സാമൂഹ്യശാസ്ത്രം എന്നിവയിലേതെങ്കിലും ഉള്ള ബിരുദം/ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ ഉണ്ടായിരിക്കണം. കോഓർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപ്ലൈ ചെയ്യുന്നവർക്ക് അംഗീകൃത ബിരുദം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 2375760  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 7.

Leave a Reply