ഐഎസ്ആർഒയുടെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൽ വിവിധ തസ്തികകളിലായി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 86 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ടെക്നീഷ്യൻ, പ്ലംബർ, മെഷിനിസ്റ്, വെൽഡർ, ടെക്നിക്കൽ അസിസ്റ്റൻറ്, ഇലക്ട്രോണിക്സ് എന്നി തസ്തികകളിലാണ് അവസരം. കറികുലവുമായി ബന്ധപ്പെട്ട എഴുത്തുപരീക്ഷ യിലൂടെയും സ്കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. ബാംഗ്ലൂരിൽ ആയിരിക്കും പരീക്ഷാകേന്ദ്രം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.isro.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13.

Home VACANCIES