വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ  ഗവ:  ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10000 രൂപയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.എഡ് യോഗ്യതയുള്ള മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ എട്ടു വരെയും വൈകീട്ട് ആറു മുതല്‍ എട്ടു വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യമായ സമയത്തും ആയിരിക്കും ജോലി.

താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം , വയസ്സ് , എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സൂപ്രണ്ട് ഗവ: ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, മുട്ടികുളങ്ങര, പാലക്കാട്- 678594 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ – 0491 2556494.

Leave a Reply