ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്/ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആയുര്‍വേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് -രണ്ട് (ആയുര്‍വേദ) എന്‍.സി.എ-വിശ്വകര്‍മ്മ (കാറ്റഗറി നം. 118/19) തസ്തികയുടെ ഇന്റര്‍വ്യ സെപ്തംബര്‍ 23-ന് പി.എസ്.സി യുടെ ജില്ലാ ഓഫീസില്‍ നടത്തുന്നു. കോവിഡ്-19 രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഗവണ്‍മെന്റ് അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗാര്‍ഥികള്‍ ഓഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുളളൂ. ഉദ്യോഗാര്‍ഥികള്‍ക്കുളള ഇന്റര്‍വ്യൂ മെമ്മോ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഈ മാസം 19 തീയതിക്കകം ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ 0484-2314500 നമ്പരില്‍ ബന്ധപ്പെടണം.

Leave a Reply