മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. സെപ്തംബര്‍ 22ന്  രാവിലെ 9.30ന് ഹിന്ദി, എക്കണോമിക്‌സ്, 23ന് അറബിക്, ഫിസിക്‌സ്,  24ന് മലയാളം, സുവോളജി,  25ന് ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് അഭിമുഖം. നെറ്റ് യോഗ്യതയും കോഴിക്കോട് ഡി.ഡി.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം കോളജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply