കൊച്ചിൻ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റഷൻ വിഭാഗത്തിൽ അസിറ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദവും NET യോഗ്യതയും അല്ലെങ്കിൽ എൻജിനീയർ / ടെക്‌നോളജി ബാച്ചിലർ ബിരുദം ആണ് അപേക്ഷിക്കാനുള്ള യോഗ്യത. കുറഞ്ഞത് 55 % മാർക്ക് ഉണ്ടായിരിക്കണം. MTech / MPhil / Phd എന്നീ യോഗ്യതായുള്ളവർക്ക് മുൻഗണന ലഭിക്കും. 40000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷ ഫീസ് 700 രൂപയാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 30. www.faculty.cusat.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Leave a Reply