മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലെ മാനന്തവാടി, കാട്ടിക്കുളം, പനമരം, തവിഞ്ഞാല്‍, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ താല്കാലികാടിസ്ഥാനത്തില് സഹായി നിയമനത്തിന് സെപ്തംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നു. മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗക്കാര്‍ക്ക് പങ്കെടുക്കാം. പ്രായം 18 നും 40 നുമിടയില്‍. യോഗ്യത എസ്.എസ്.എല്‍.സി, ഡി.സി.എ മറ്റ് തത്തുല്യ കോഴ്സുകള്‍, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, ഇന്റര്‍നെറ്റ് പരിജ്ഞാനം. താല്പര്യമുള്ളവര് ജാതി, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം.

Home VACANCIES