വനിത ശിശു വികസന വകുപ്പിനു കീഴിലുളള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്റിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗയതയുളള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുളള ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (ഒന്ന്) എം.എസ്.ഡബ്ലിയു/എല്‍.എല്‍.ബി, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കേസ് വര്‍ക്കര്‍ (രണ്ട്) എം.എസ്.ഡബ്ലിയു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൗണ്‍സിലഥ (ഒന്ന്) എം.എ സൈക്കോളജി, കൗണ്‍സിലിംഗില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഐ.ടി സ്റ്റാഫ് (ഒന്ന്) ബിരുദവും കമ്പ്യൂട്ടര്‍/ഐ.ടി വിഷയങ്ങളില്‍ ഡിപ്ലോമയും ഉളളവരായിരിക്കണം. മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ട്) എസ്.എസ്.എല്‍.സി പ്രവൃത്തി പരിചയം (ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരാകണം). സെക്യൂരിറ്റി ഗാര്‍ഡ് (രണ്ട്) എസ്.എസ്.എല്‍.സി പ്രവൃത്തി പരിചയം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ഒക്‌ടോബര്‍ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് കളക്ടറേറ്റിനു താഴത്തെ നിലയിലുളള എറണാകുളം വനിതാ സംരക്ഷണ ഓഫീസ് കാര്യാലയത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2959296.

Leave a Reply