കേരള സംസ്ഥാന മെഡിസിനൽ പ്ലാൻറ്സ് ബോർഡിന് കീഴിൽ വരുന്ന ആയുഷ് വകുപ്പിൽ സീനിയർ സയൻറിഫിക് ഓഫീസർ തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബോട്ടണി എം എസ് സി ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദമോ, ആയുർവേദ മെഡിക്കൽ സയൻസ് ബാച്ചിലർ ഡിഗ്രിയോ ആണ് യോഗ്യത. അഗ്രികൾച്ചർ, ഫോറസ്ട്രി, തുടങ്ങിയ മേഖലകളിലുള്ള 10 വർഷത്തെ മുൻ പരിചയം അഭികാമ്യം. ശമ്പളപരിധി 40500- 85000. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല എന്ന് എസ് എം പി ബി കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഷൊർണൂർ റോഡിലുള്ള ആയുഷ് ഓഫീസുമായി ബന്ധപ്പെടാം. ഇ-മെയിൽ –www.smpbkerala.org. ഫോൺ-0487 2323151.

Home VACANCIES