ഭാരതിയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ ആയൂര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് ഗ്രേഡ് കക തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനിലെ ആയൂര്‍വേദ ജില്ല മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ 16 രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷ ആയൂര്‍വേദ ഫാര്‍മസി ട്രെയിനിംഗ് പാസ്സായി താല്പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 13 നകം അപേക്ഷ തയാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍,ഫോണ്‍ നമ്പര്‍ സഹിതം ഭാരതിയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്കേ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുളളൂ. സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനല്‍ സഹിതം, കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍-04862232318.

Leave a Reply