Prof. G.S. Sree Kiran
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

 

“ചിലോൽത്‌ ശരിയാവും, ചിലോൽത് ശരിയാവില്ല 
ന്റേത് ശരിയായില്ല, അതിനു എനിക്ക്‌ ഒരു കുഴപ്പവും ഇല്ല!”

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ വാചകം! നല്ല നിഷ്കളങ്കനായ കുട്ടിയുടെ ഉള്ളിൽ നിന്ന് വന്ന വാചകം. പക്ഷേ ആ വാചകത്തെ ഇപ്പോൾ മറ്റൊരു തലത്തിൽ ഉള്ള സോഷ്യൽ മീഡിയ ഗ്ലോറിഫികേഷൻ ആണ് നടക്കുന്നത്. ഇതേ വാചകം ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്കൂ… ഇവർ പറയുന്നത് ആയി..

ശസ്ത്രക്രിയക്ക് ശേഷം ഒരു ഡോക്ടർ പറയുന്നത്!
വിമാനം പറത്തിയതിന് ശേഷം പൈലറ്റ് പറയുന്നത് (പറയാൻ ഉണ്ടായാൽ)
കേസ് വിധിക്ക് ശേഷം അഭിഭാഷകൻ കക്ഷിയോട് പറയുന്നത്!
ആക്സിഡന്റ് ഉണ്ടായതിനു ശേഷം ഡ്രൈവർ പറയുന്നത് (ബാക്കി ഉണ്ടായാൽ)
ബിസിനസ് തകർന്നു പോയാൽ,അതിനു ശേഷം സംരംഭകൻ പറയുന്നത്..
പ്രോഡക്റ്റ് റിലീസിന്റെ അന്ന് ഐടി വിദഗ്ധൻ ക്ലൈന്റിനോട്  പറയുന്നത്!
അങ്ങനെ,

നില്ല്, നില്ല്… ഇടക്ക് ചീത്ത വിളിക്കാതെ.., ഒരു മുപ്പതു സെക്കൻഡ്, ഞാൻ മുഴുവൻ പറയട്ടെ.,

ഇതിനോക്കെ മുന്നേ ചിന്തിക്കേണ്ട പ്രധാന കാര്യങ്ങൾ ആണ് – “പ്രിപറേഷൻ ആൻഡ് പ്രാക്ടീസ്” അതിനു ശേഷം “പെർഫോർമൻസ്” – ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കുക, Expert ആയതിനു ശേഷവും!

നമ്മുടെ പ്രകടനത്തിൽ ഒരു കുറവ് വന്നാൽ, അല്ലെങ്കിൽ പരാജയം സംഭവിച്ചാൽ, എന്റെ ഇങ്ങനെ ആയതിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറയുന്നതിലും നല്ലത് ( കുട്ടിയെ ഉദ്ദേശിച്ച് അല്ല, അത് എടുത്ത് ഭീകര മോട്ടിവേഷൻ സൂക്തങ്ങൾ എഴുതിയ കൂട്ടുകാർക്ക് ആണ്), താഴേ പറയുന്നതാണ്.

  1.  പരാജയത്തെ അല്ലെങ്കിൽ കുറവിനെ സ്വീകരിക്കാൻ പഠിക്കുക, അംഗീകരിക്കുക!
  2.  പ്രിപറേഷൻ, പ്രാക്ടീസ്, പെർഫോർമൻസ് – ഈ മൂന്നു കാര്യങ്ങൾ വിലയിരുത്തുക. അതിൽ ഉണ്ടായ പാളിച്ചകൾ മനസ്സിലാക്കുക. കുട്ടികളെ അത് വിലയിരുത്താൻ പഠിപ്പിക്കുക. അല്ലാതെ അതിനെ അവഗണിക്കാൻ അല്ല പഠിക്കേണ്ടത്, പഠിപ്പിക്കേണ്ടത്!
  3.  പരാജയത്തെ അവഗണിക്കരുത്, അതിനെ മനസ്സിലാക്കി വേണം പരാജയത്തെ പരാജയപ്പെടുത്താൻ. അതിനായി ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ പഠിപ്പിക്കുക!
  4. തോൽവിയെ ഒരുപാട് ഗ്ലോറിഫൈ ചെയ്ത് പറയുന്നത്, ഒരു ന്യായീകരണം മാത്രം ആണ്! ഞാൻ ഇന്നു ഒരു ബിസിനസ് പ്ലാൻ ഉണ്ടാക്കുമ്പോൾ ആദ്യം ചെയ്യുന്നത് തോൽക്കാൻ ഉള്ള എല്ലാ സാധ്യതകളുടെയും (worst case scenarios) ഒരു ലിസ്റ്റ് അങ്ങ് ഉണ്ടാക്കുക എന്നത് ആണ്. ഇത് എന്റെ തന്നെ പരാജയങ്ങളിൽ നിന്നും പഠിച്ചതാണ്! ഇനി ഈ ഓരോ scenarios എടുത്തു കുറച്ചു ആക്ഷൻ പ്ലാൻ ഉണ്ടാക്കും! ഞങ്ങൾ അത് വീണ്ടും സംസാരിച്ചു, കുറച്ചു preventive measures എടുത്തു വെക്കും!

നമ്മൾ ഈ ഡ്രൈവിംഗ് പഠിച്ച കൂട്ടത്തിൽ ടയർ മാറ്റാൻ പഠിച്ചത് വഴിയിൽ കിടക്കാതെ ഇരിക്കാൻ അല്ലേ, അല്ലാതെ പഞ്ചർ ആയാലും എനിക്ക് കുഴപ്പം ഇല്ല എന്ന് പറയുക അല്ലല്ലോ!!

വിജയം ഒരു യാത്ര ആയത് കൊണ്ട്, റോഡ് ബ്ലോക്ക് എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം! അതിനെ അവഗണിക്കാതെ ഒന്ന് സ്ലോ ഡൗൺ ചെയ്തു, പതുക്കെ ക്ലച്ച് ബ്രേക് ഒക്കെ ഉപയോഗിച്ച് പതുക്കെ മറി കടന്നാൽ മതി, അത് പോലെ തന്നെ തോൽവിയെയും!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!