ആലപ്പുഴ മെഡിക്കൽ കോളജിൽ ജനറൽ മെഡിസിന്‍ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്റർ (ഉഷസ്) ലേക്ക് കൗൺസിലർ തസ്തികയുടെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബർ മൂന്നിന്  രാവിലെ 10.30ന് കോളജിൽ നടത്തുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദം അല്ലെങ്കില്‍ കുറഞ്ഞത് 12 ദിവസത്തെ നാക്കോയുടെ 12 ദിവസത്തെ കൗണ്‍സിലര്‍ എന്ന നിലയില്‍ പരിശീലനം ഉള്ളവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകാം. ശമ്പളം മാസം 13000 രൂപ. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍.

date

Leave a Reply