മലപ്പുറം ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലെ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ജി.എന്‍.എം (ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്/തത്തുല്യമായ യോഗ്യത, ഉയര്‍ന്ന യോഗ്യത) ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 22ന് രാവിലെ 10.30ന്  സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍- ഇന്റര്‍വ്യൂയില്‍ ഐ.ഡി കാര്‍ഡ്, യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം ഹാജരാകണം.

Leave a Reply