ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രയിനി) ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ 3 ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍ അപേക്ഷകര്‍ സന്നദ്ധരാകണം. നിലവില്‍ രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസ വേതനം 17,500/- രൂപ, യോഗ്യത – MSC Chemistry / Biochemistry / Biotechnology, പ്രായം 18 നും 35 നും ഇടയില്‍. ബയോഡാറ്റ,  യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എ്ന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യുട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ചക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബര്‍ 30 ന് രാവിലെ പതിനൊന്നിന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള  ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply