ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും കായിക ക്ഷമതയുമുള്ള 18നും 45 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പേരില്‍ പൊലീസ് കേസുകള്‍ പാടില്ല.  താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.  നവംബര്‍ ആറിന് നടക്കുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  അപേക്ഷ, ഒഴിവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2646565.

Leave a Reply