ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത ബി.എന്‍.വൈ.എസ്/ പിജി ഡിപ്ലോമ ഇന്‍ യോഗ/ എം.എസ്.സി യോഗ. ഒരൊഴിവാണുള്ളത്. ശമ്പളം 17,000 രൂപ. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 11 ന് രാവിലെ 10.30 ന്് കൂടിക്കാഴ്ചക്ക് എത്തണം. യോഗ്യത, അര്‍ഹത സംബന്ധിച്ച ഒറിജിനല്‍ രേഖകള്‍, തിരിച്ചറിയല്‍ / ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പാലക്കാട് കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍ -0491 2966355, 2576355.

Leave a Reply