അടൂർ ഗവ. പോളിടെക്നിക്ക് കോളജിൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ലക്ചർമാരെ നിയമിക്കുന്നു. ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ടൊഴിവും മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ഓരോ ഒഴിവുകളുമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അടൂർ ഗവ. പോളിടെക്നിക്ക് കോളജിൽ  നവംബർ 13ന് രാവിലെ 10ന് ഹാജരാകണം. 60 ശതമാനം മാർക്കോടെ അതത് വിഷയങ്ങളിലെ ബാച്ചിലർ ബിരുദമാണ് ലക്ചറർ തസ്തികയിലേക്കുള്ള കുറഞ്ഞ യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.റ്റി.ഇ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം.  ഫോൺ: 04734 231776.

LEAVE A REPLY

Please enter your comment!
Please enter your name here