ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 18 രാവിലെ 11ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ നടത്തും. തസ്തികയുടെ പേര,് യോഗ്യത എന്ന ക്രമത്തില്‍. ലാബ് ടെക്‌നീഷ്യന്‍/ ബ്ലഡ്ബാങ്ക് ടെക്‌നിഷ്യന്‍ ഡിഎംഎല്‍റ്റി (ഗവ. അംഗീകൃതം) യോഗ്യത-ബി.എസ്.സി/ എം.എല്‍.റ്റി (പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍) ഫാര്‍മസിസ്റ്റ് – ഡിഫാം, ബിഫാം (ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) എക്‌സ് റേ, ഇസിജി ടെക്‌നീഷ്യന്‍, (ഇസിജി ടെക്‌നീഷ്യന്‍ പി.എസ്.സി അംഗീകൃത യോഗ്യത, ഡിആര്‍റ്റി, പി.എസ്.സി അംഗീകൃത യോഗ്യത). ലാബ് അറ്റന്‍ഡര്‍ വിഎച്ച്എസ്.സി, എം.എല്‍.റ്റി, പ്ലസ് ടു സയന്‍സ്, ലാബ് വര്‍ക്കില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474

LEAVE A REPLY

Please enter your comment!
Please enter your name here