ശാസ്ത്രത്തിന്റെ വലിയ ലോകത്തില്‍ ഗലീലിയോ ഗലീലിയെന്ന ശാസ്ത്ര പിതാവിന്റെ പങ്ക് ചെറുതൊന്നുമല്ല. ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15 നാണ് അദ്ദേഹം ജനിച്ചത്. ബിരുദമില്ലാതിരുന്നിട്ടും ഗലീലിയോ പിസ സര്‍വ്വകലാശാലയില്‍ അധ്യാപകനായി. 1610 വരെ സര്‍വകലാശാലയില്‍ തുടര്‍ന്നു. സൗരകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചത് മത മേധാവികളുടെ എതിര്‍പ്പിനിടയാക്കിയതും, വീട്ടുതടങ്കലിലായതും ചരിത്ര സംഭവങ്ങളാണ്. നിരവധി ശാസ്ത്ര വശങ്ങളാണ് ഗലീലിയോ ഗലീലി കണ്ടെത്തിയത്.

ഗലീലിയാണ് സൂര്യ കേന്ദ്ര സിദ്ധാന്തം തെളിയിച്ചത്. കോപ്പര്‍ നിക്കസ് അവതരിപ്പിച്ച സിദ്ധാന്തത്തിന് അദ്ദേഹം ഉറച്ച പിന്തുണ നല്‍കി. എന്നാലിത് ഒരു വിഭാഗം ശാസ്ത്രജഞരുടെ എതിര്‍പ്പിന് ഇടയാക്കി. മത മേധാവികളുടെ എതിര്‍പ്പിനുമിത് കാരണമായി. വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമാണ് സൗര കേന്ദ്രീകൃത സിദ്ധാന്തമെന്നതാണതിന് കാരണം. ഇതുമൂലം പിന്നീടുള്ള കാലം ഗലീലിയോ വീട്ടുതടങ്കലിലകപ്പെട്ടു. തടവിലായിരുന്നപ്പോള്‍ അദ്ദേഹമെഴുതിയ പുസ്തകമാണ് ‘രണ്ട് പുതിയ ശാസ്ത്രങ്ങള്‍’. അതിലൊന്ന് ചലനത്തെ കുറിച്ചുള്ള പഠനവും, മറ്റൊന്ന് പദാര്‍ഥങ്ങളുടെ ദൃഢതയുമായിരുന്നു. പെന്‍ഡുലത്തെ കുറിച്ച് പഠിച്ച ഗലീലി, തെര്‍മോസ്‌കോപ്പിന്റെ ഉപജ്ഞാതാവുമാണ്. ടെലസ്‌കോപ്പ് ഉപയോഗിച്ച് അദ്ദേഹം ശുക്രന്റെ വിവിധ ഘട്ടങ്ങള്‍ സ്വീകരിച്ചു. കൂടാതെ വ്യാഴത്തിന്റെ നാല് വലിയ ഉപഗ്രഹങ്ങള്‍ കണ്ടുപിടിച്ചു. ശനിയുടെ വലയങ്ങളും, സൂര്യകളങ്കങ്ങളും അദ്ദേഹം കണ്ടെത്തി.

പിന്നീട് പാദുവ സര്‍വ്വകലാശാലയില്‍ ഗണിത പ്രൊഫസറായി. ഈ സമയത്താണ് ഗലീലിയോ ടെലസ്‌കോപ്പ് കണ്ടുപിടിച്ചതും, വാന നിരീക്ഷണം ആരംഭിച്ചതും.
ചന്ദ്രോപരിതലം നിരപ്പല്ലെന്നും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും വ്യത്യസ്തമാണെന്നും അദ്ദേഹം കണ്ടെത്തി. ഭൂമിയും, ശുക്രനും സൂര്യനെ ചുറ്റുന്നു എന്നും അദ്ദേഹം സിദ്ധാന്തിച്ചു. ‘നിരീക്ഷണ വാന ശാസ്ത്രത്തിന്റെ പിതാവ്’, ‘ആധുനിക ഭൗതികത്തിന്റെ പിതാവ്’ എന്നീ ബഹുമതികള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ ‘ശാസ്ത്രരീതിയുടെ പിതാവ്’ എന്നും ‘ശാസ്ത്രത്തിന്റെ പിതാവ്’ എന്നും പരിഗണിക്കുന്നുണ്ട്. ഗലീലിയോയുടെ കണ്ടെത്തലുകള്‍ പക്ഷേ മേലധികാരികളെ ചൊടിപ്പിച്ചു. മത കോടതി അദ്ദേഹത്തെ കുറ്റം ചുമത്തി ജീവപര്യന്തം വീട്ടുതടങ്കലിലാക്കി. 1642 ജനുവരി 8 ന് അദ്ദേഹം അന്തരിച്ചു. എന്നാല്‍ വിടവാങ്ങി 350 കൊല്ലത്തിലേറെ കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!