ഡി.ആർ.ഡി.ഒ.യുടെ കൊച്ചി ത്രിക്കാക്കരയിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലാബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. എല്ലാം പ്രതീക്ഷിത ഒഴിവുകളാണ്. രണ്ട് വർഷത്തേക്കാണ് നിയമനം.ഒഴിവുള്ള വിഷയങ്ങൾ: ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, റബ്ബർ ടെക്നോളജി, പോളിമർ ടെക്നോളജി/നാനോ ടെക്നോളജി, കെമിസ്ട്രി, പോളിമർ കെമിസ്ടി/ പോളിമർ സയൻസ്, മെറ്റിരിയൽ സയൻസ്, ഓഷ്യാനോഗ്രഫി, ഓഷ്യൻ ടെക്നോളജി, മീറ്ററോളജി, ഫിസിക്സ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസാടെ എൻജിനീയറിങ് ബിരുദവും നെറ്റ് ഗേറ്റ് യോഗ്യതയും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസോടെ എൻജിനീയറിങ് ബിരുദവും എൻജിനീയറിങ് ബിരുദാനന്തരബിരുദവും. ഓഷ്യാനോഗ്രഫിക് ബേസിക് സയൻസിൽ ഒന്നാംക്ലാസോടെ ബിരുദാനന്തര ബിരുദവും നെറ്റും വേണം. പ്രായപരിധി: 28 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്). വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷയും ആവശ്യമായ രേഖകളും പി.ഡി.എഫ്. ഫയലാക്കി [email protected] npol.drdo.in എന്ന ഇ-മെയിലിൽ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി: ഡിസംബർ 20.

LEAVE A REPLY

Please enter your comment!
Please enter your name here