ജില്ലയിലെ കോവിഡ് / ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജാവ/ ആന്‍ഡ്രോയ്ഡ്/ ഐഒഎസ് ഡെവലപ്പറെ കോഴിക്കോട് എന്‍ഐസിയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഈ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 35 വയസ്സ്.  യോഗ്യത: എംസിഎ/ ബിഇ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി /  എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് , ജാവ പ്രോഗ്രാമിങ്/ ആന്‍ഡ്രോയ്ഡ്/ ഐഒഎസ് ഡെവലപ്‌മെന്റില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം. താല്‍പര്യമുള്ളവര്‍  യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബയോഡാറ്റ സഹിതം ker…@gmail.com എന്ന വിലാസത്തിലേക്ക് നവംബര്‍ 27ന് ഉച്ചക്ക് ഒരു മണിക്കു മുമ്പ് അയക്കണം. വിശദവിവരം kozhikode.nic.inല്‍.

LEAVE A REPLY

Please enter your comment!
Please enter your name here