Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

 

കൃഷി അനുബന്ധ തൊഴില്‍ മേഖലയായിട്ടാണ് ഉയര്‍ന്ന് വന്നതെങ്കിലും ഇന്ന് വൈവിധ്യങ്ങളുടെ കലവറയാണ് ഹോര്‍ട്ടികള്‍ച്ചര്‍ എന്ന കരിയര്‍. ഔഷധച്ചെടികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാരച്ചെടികള്‍, പൂച്ചെടികള്‍ എന്നിവയുടെ കൃഷി രീതികള്‍, രോഗബാധ തടയാനുള്ള മാർഗങ്ങൾ, മണ്ണു സംരക്ഷണം, പൂന്തോട്ട പരിപാലനം തുടങ്ങി നഗരങ്ങളുടെ സൗന്ദര്യവല്‍ക്കരണം വരെ ഒരു ഹോര്‍ട്ടികള്‍ച്ചറിസ്റ്റിന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരും. പുഷ്പങ്ങളെപ്പറ്റി പഠിക്കുന്ന ഫ്ലോറി കള്‍ച്ചര്‍, വെജിറ്റബളിനെപ്പറ്റി പഠിക്കുന്ന ഒളരി കള്‍ച്ചര്‍, ഫലവൃക്ഷങ്ങളുടെ പരിപാലനമായ പോമോളജി തുടങ്ങി വ്യത്യസ്തമായ നിരവധി ശാഖകൾ ഇന്ന് ഹോര്‍ട്ടികള്‍ച്ചറിനുണ്ട്.

എങ്ങനെ പഠിക്കാം?

ഹോര്‍ട്ടികള്‍ച്ചറില്‍ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകള്‍ ലഭ്യമാണ്. സയന്‍സ് വിഷയങ്ങളിലെ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. നാലു വര്‍ഷമാണ് ബിരുദ കോഴ്സിന്‍റെ കാലാവധി. രണ്ട് വര്‍ഷത്തെ എം എസ് സി കോഴ്സിന് വെജിറ്റബിള്‍ സയന്‍സ്, ഫ്രൂട്ട് സയന്‍സ്, ഫ്രൂട്ട് ബ്രീഡിങ്ങ്, എന്‍റമോളജി, ലാന്‍റ് സ്കേപ്പിങ്ങ് ആന്‍റ് ഫ്ലോറികള്‍ച്ചര്‍, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്.

എവിടെ പഠിക്കാം?

കേരളത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല എം എസ് സി ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്സ് നടത്തുന്നുണ്ട്.

പ്രധാന സ്ഥാപനങ്ങള്‍
  1. Marath Wadha Agricultural University, College of Horticulture, Krishi Nagar Parbhani – 431402, www.mkv2.mah.nic.in (BSc Horticulture)
  2. Dr. Yashwant Singh Parmar University, College of Horticulture & Forestry, Nauni, Solan, Himachal Pradesh – 173230, www.yspuniversity.ac.in (BSc, MSc Horticulture)
  3. University of Horticulture Sciences, Sector No. 60, Nava Nagar Bagalkot 587102 www.bagalkot.nic.in (BSc Horticulture)
  4. Acharya NG Ranga Agricultural University, Rajendra Nagar Hyderabad – 500030, www.angrau.ac.in (PhD in Horticulture)
  5. Tamil Nadu Agricultural University, Coimbatore – 641003, www.tnan.ac.in (Bsc Horticulture, MSc Fruit Science, Vegitable Science, Flouri Culture & Medicinal Crops, Spices & Plantation Crops)
  6. University of Agricultural Sciences, Gandhi Krishi Vignana Kendra Campus, Bangalore – 560065, www.uasbangalore.edu.in (BSc, MSc Horticulture)
തൊഴില്‍ സാധ്യതകള്‍

ഹോര്‍ട്ടികള്‍ച്ചര്‍ പഠിച്ചവര്‍ക്ക് ഇന്ന് നിരവധി തൊഴില്‍ സാധ്യതകളുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തുടങ്ങിയ ഗവണ്‍മെന്‍റ് ഏജന്‍സികള്‍, പബ്ലിക് ഗാര്‍ഡനുകള്‍, വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെല്ലാം അവസരങ്ങളുണ്ട്. അധ്യാപന ഗവേഷണ രംഗമാണ് മറ്റൊരു തൊഴില്‍ മേഖല. സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിങ്ങ്, ലാന്‍ഡ് സ്കേപ്പിങ്ങ്, പെസ്റ്റ് മാനേജ്മെന്‍റ്, തുടങ്ങിയവയിലും അവസരങ്ങളുണ്ട്. സ്വന്തമായ സംരംഭങ്ങളാരംഭിക്കുവാന്‍ നല്ല സാധ്യതയുള്ള മേഖലയാണ് ഈ രംഗം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!