Prof. G.S. Sree KiranProf. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

നമ്മുടെ ചിന്തയും പ്രവൃത്തിയും തമ്മിൽ ഉള്ള അകലം ആണ് നമ്മുടെ വിജയ സാധ്യത നിർണയിക്കുന്നത്. ചിന്തിക്കാൻ ഭയങ്കര എളുപ്പം ആണ്, പക്ഷേ ആ First step-ചിന്ത, പ്രവർത്തിയിൽ കൊണ്ട് വരാൻ ഉള്ള ആ ആദ്യ ചുവട്, അതാണ് പ്രധാനം. അതോടൊപ്പം ചെയ്യുന്ന പ്രവൃത്തി എന്നും പുതുമയോടെ ചെയ്യാൻ ഉള്ള കഴിവും.

Tech Travel Eat എന്ന പ്രശസ്തമായ You tube/ Facebook ചാനൽ നടത്തുന്ന സുജിത്ത് ഭക്തൻ കഴിഞ്ഞ ഇടക്ക് ഒരു പഴയ പോസ്റ്റ് ഇട്ടിരുന്നു, വർഷങ്ങൾക്ക് മുൻപ് പേജ് തുടങ്ങിയ സമയത്ത് അദ്ദേഹം ആയിരം ആളുകളെ പേജ് ഫോളോ ചെയ്യാൻ വേണം എന്ന് പറഞ്ഞ് ഇട്ട പോസ്റ്റ്.

അദ്ദേഹത്തിന് അന്ന് ഉണ്ടായിരുന്ന ആ വിശ്വാസം (സെൽഫ് ഇഫിക്കേസി ഒന്ന് കൂടി വായിച്ചു നോക്കിക്കോളൂ), ഇന്ന് ആ ചാനലിനെ ഇന്ത്യയിലെ തന്നെ ഒന്നാമത്തെ റീജണൽ ചാനൽ ആയി മാറ്റി. അദ്ദേഹം വെച്ച ആദ്യ ചുവട്, അതിനു ശേഷം കൊണ്ട് വന്ന ഓരോ പുതുമ ഒക്കെ ഇതിന്റെ കാരണം ആണ്.

പക്ഷേ പലപ്പോഴും നമ്മൾ ആ ആദ്യ ചുവട് വയ്ക്കാൻ മടിക്കാറാണ് പതിവ്. എന്നിട്ട് കുറച്ചു കഴിയുമ്പോൾ മറ്റാരെങ്കിലും അത് ചെയ്തു വിജയിച്ചു കാണുമ്പോൾ ഒരു കമന്റും “ഇതൊക്കെ ഞാൻ അന്നെ ആലോചിച്ചത് ആണ്, ഞാൻ ഇതിലും നന്നായി ചെയ്തേനെ….” എന്നൊക്കെ.

ഒരു കാര്യം തുടങ്ങാൻ ഉള്ള മടിക്ക് മൂന്ന് കാരണങ്ങൾ ആണ് (excuses) ആളുകൾ പറയാറ് – 3 F word

Fear | Frustration | Failure

ബാക്കി ഉളളവർ എന്ത് ചിന്തിക്കും എന്ന ഭയം, ഫീഡ്ബാക്ക് കിട്ടുമ്പോൾ ഉള്ള നിരാശ, അതിനെ കുറിച്ചുള്ള ചിന്ത, ഞാൻ ഇത് തുടങ്ങിയാൽ ഇത് മുഴുവൻ എന്റെ തലയിൽ വരുമോ എന്ന ചിന്ത, പരാജയപ്പെടാൻ ഉള്ള സാധ്യത, അതിന്റെ ഈഗോ, അതിൽ നിന്ന് എങ്ങനെ തിരിച്ചു വരും എന്ന പേടി ഇതൊക്കെ ആണ് പലപ്പോഴും നമ്മളെ തടയുന്നത്. ഇത് മറികടന്ന് വന്നവർ മാത്രം ആണ് അവരുടെ കർമ്മ മേഖലയിൽ സ്വന്തമായ signature കൊണ്ട് വന്നത്.

നിങ്ങൾക്ക് എന്തേലും ചെയ്യാൻ ആഗ്രഹം അല്ലെങ്കിൽ ചിന്ത ഉണ്ട് എങ്കിൽ ഈ മൂന്ന് F വാക്കുകൾ മറന്നു നാലു D ഓർത്താൽ മതി!

Discover | Design | Develop | Deploy

ചെയ്യാൻ ഉള്ള കാര്യത്തെ കുറിച്ച് നന്നായി ഒന്ന് പഠിച്ച് അതിൽ എന്തൊക്കെ പുതുമ കൊണ്ട് വരാൻ പറ്റും എന്ന് ചിന്തിക്കുക. അത് ഒന്ന് ഡിസൈൻ ചെയ്ത് ,ഡെവലപ്പ് ചെയ്യുക. എന്നിട്ട് നന്നായി execute ചെയ്യുക. ഇത് ഒരു സ്റ്റെപ് ബൈ സ്റ്റെപ് പ്രോസസ്സ് ആണ്.

പക്ഷേ ആദ്യം ജീവിത വിജയത്തിനായി ആ ആദ്യ ചുവട് ഒന്ന് വെക്കൂ. ചിന്തയും പ്രവൃത്തിയും തമ്മിൽ ഉള്ള സമയ ദൈർഘ്യം കുറക്കൂ. ഇത് കരിയറിൽ മാത്രം അല്ല നിത്യ ജീവിതത്തിലും ബാധകം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!