ഫെബ്രുവരി 20മുതല്‍ മാര്‍ച്ച്‌ 31 വരെ കണ്ണൂരില്‍ നടത്തുന്ന കരസേന റാലിക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.

സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി(ആള്‍ ആംസ്), സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ടെക്നേഴ്സിങ് അസിസ്റ്റന്റ്(എഎംസി)/ നേഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, സോള്‍ജ്യര്‍ ക്ലര്‍ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍/ ഇന്‍വന്ററി മാനേജ്മെന്റ് (ആള്‍ആംസ്), സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ പത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക്(ഡ്രെസ്സര്‍, ഷെഫ്, സ്റ്റുവാര്‍ഡ്,സപ്പോര്‍ട് സ്റ്റാഫ്(ഇആര്‍), വാഷര്‍മാന്‍,ആര്‍ടിഫിഷ്യല്‍ വുഡ്വര്‍ക്), സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍(ആള്‍ആംസ്) എട്ടാം ക്ലാസ്സ് ജയിച്ചവര്‍ക്ക്(മെസ്കീപ്പര്‍ ആന്‍ഡ് ഹൗസ് കീപ്പര്‍) എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം. യോഗ്യത, പ്രായം തുടങ്ങി വിശദവിവരങ്ങൾക്ക് www.joinindianarmy.nic.in.