കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ നടക്കുന്ന ജൂൺ 12നു മറ്റു രണ്ടു പരീക്ഷകൾ കൂടി നിശ്ചയിച്ചിരിക്കുന്നത് വിദ്യാർഥികൾക്കു തലവേദനയാകുന്നു. ആർക്കിടെക്ചർ ബിരുദ (ബിആർക്) പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ ‘നാറ്റ’ എഴുതാനുള്ള മൂന്ന് അവസരങ്ങളിൽ ആദ്യത്തേതും ഇതേ ദിവസമാണ്.

ജൂലൈ 3, 24 തീയതികളിലാണ് മറ്റു രണ്ട് അവസരങ്ങൾ. ഐഐടിയും എൻഐടിയും ഒഴികെയുള്ള ഇന്ത്യയിലെ ഏതു സ്ഥാപനത്തിലും ബിആർക് പ്രവേശനത്തിനു ‘നാറ്റ’യിൽ നിർദിഷ്ട മിനിമം സ്കോർ വേണം. ഒന്നിലേറെ തവണ എഴുതുന്നവരുടെ മെച്ചമായ സ്കോറാകും പ്രവേശനത്തിനു പരിഗണിക്കുക. കേരള എൻട്രൻസ് എഴുതുന്ന ധാരാളം പേർ ബിആർക്കിനും ശ്രമിക്കുന്നവരാണ്.

ഐഐടി മദ്രാസിലെ 5–വർഷ ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലിഷ് / ഡവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാം പ്രവേശനത്തിനുള്ള ‘ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷനും’ (HSEE) ജൂൺ 12നാണ്. കേരള എൻട്രൻസ് മാറ്റിയില്ലെങ്കിൽ കേരളത്തിലെ കുട്ടികൾക്ക് ഈ പരീക്ഷയും ‘നാറ്റ’യിലെ ആദ്യ ചാൻസും നഷ്ടപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!