Munavira Vakayil
Munavira Vakayil
Sub Editor, NowNext

ശാസ്ത്ര ശാഖയിൽ പല വിധ പഠനങ്ങളുണ്ട്. അതിലെ ഒരു പഠന മേഖലയാണ് കാലാവസ്ഥശാസ്ത്രം എന്നത്. അന്തരീക്ഷ ശാസ്ത്രമെന്നും കാലാവസ്ഥാശാസ്ത്രമെന്നും മീറ്റിരിയോളജിയെ സൂചിപ്പിക്കാറുണ്ട്.

അന്തരീക്ഷം, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ, കാലാവസ്ഥ പ്രവചനം എന്നിവയാണ് ഈ കാലാവസ്ഥാ ശാസ്ത്ര പഠനത്തിൽ ഉൾപ്പെടുന്നത്.

പുതിയകാല ശാഖ

ആഗോള താപനം, കടൽ നിരപ്പ് ഉയരല്‍, ഗ്രീൻ ഹൗസ് പ്രഭാവം, വെള്ളപ്പൊക്ക നിയന്ത്രണം, കാർഷികോൽപാദനം, വന സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മീറ്റിരിയോളജിസ്റ്റുകൾക്ക്‌ ഭാരിച്ച ചുമതലകൾ വഹിക്കേണ്ടിവരും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയും ലോക മീറ്റിരിയോളജിക്കൽ സംഘടനയും ചേര്‍ന്ന് രാജ്യാന്തര പാനൽ രൂപപ്പെടുത്തിയിട്ടുണ്ട്.

‌ട്രോപോസ്ഫിയർ, സട്രാറ്റോസ്ഫിയറിന്റെ കീഴ്ഭാഗം എന്നിവയാണ്‌ മീറ്റിരിയോളജിയിലെ മുഖ്യ പഠനമേഖലകൾ. അന്തരീക്ഷത്തിലെ മര്‍ദ്ധം, താപനില, ഈർപ്പം, മേഘങ്ങൾ, കാറ്റ്, മഴ, മഞ്ഞ് എന്നിവ കൃത്യതയോടെ വിലയിരുത്തുന്നു. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഓസോൺ നില, റേഡിയോ ആക്ടീവ് ശേഖരം, മിന്നൽ, ഇടിവെട്ട്, വെള്ളപ്പൊക്കം മുതലായവയും പഠിച്ച് കൃഷിക്കാർ, മീൻപിടിത്തക്കാർ, നാവികർ, വൈമാനികർ, പ്രളയനിയന്ത്രണ വിദഗ്ധർ, സർക്കാർ അധികാരികൾ തുടങ്ങിയവർക്ക്‌ പ്രയോജനകരമായ മുന്നറിയിപ്പു നൽകുന്നു.

സിനോപ്ടിക് (synoptic), ഡൈനമിക് എന്നീ വിഭജനങ്ങൾക്കപ്പുറം ക്ലൈമറ്റോളജി, ഫിസിക്കൽ മീറ്റിരിയോളജി, ഇൻഡസ്ട്രിയൽ മീറ്റിരിയോളജി തുടങ്ങി പല സ്പെഷലൈസേഷനുകളുമുണ്ട്.

പഠന വിഷയങ്ങൾ

Aeronomy, Atmospheric electricity /chemistry, General circulation of the atmosphere, Atmospheric physics, Atmospheric science, Atmospheric waves, Cloud physics, Condensation, Maritime meteorology, Meteorological optics, Micro-meteorology, , Ozone layer, Precipitation, Radar meteorology, Radioactive transfer, Satellite meteorology,Tropical meteorology, Synoptic charts, Weather forecasting & prediction.

ഇതുമായി ബന്ധപ്പെട്ട വിഷയമാണ് Earth System Sciences & Climate Studies. ഇതിലെ പഠന ഗവേഷണങ്ങളും മീറ്റിരിയോളജി സേവനത്തിന്‌ പ്രയോജനപ്പെടും.

എവിടെ പഠിക്കാം
  1. CUSAT, Department of Atmospheric Science: M Sc Meteorology/ M Tech Atmospheric science/PhD in Atmospheric Sciences
  2. University of Pune: M Tech in Atmospheric Science
  3. Indian Institute of Science, Bengaluru: M.Sc (Engg) & PhD in Atmospheric Sciences
  4. Andhra University, Vishakapatnam: M.Sc Meteorology/ M Tech Atmospheric Science
  5. Bharathiyar University, Coimbatore: M.Sc Meteorology
  6. Indian Institute of Tropical Meteorology, Pune: 18 month Advanced Training & PhD research in Earth System Science & Climate.

പ്രവേശനത്തിന് നിര്‍ദ്ധിഷ്ഠ ബി ടെ ക്കോ എം എസ് ‌സി യോ വേണം. ട്രെയിനിങ്ങിന്‌
ശേഷം ജോലി ഉറപ്പായും ലഭിക്കാവുന്നതാണ്. പി എച്ച് ടി ഗവേഷകനും ആവാം.

ജോലി എവിടെ ?

ഇന്ത്യാ മീറ്റിരിയോളജിക്കൽ വകുപ്പ് (IMD), ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റികൾ, ആസൂത്രണ ബോർഡുകൾ, ഡി ആർ ഡി ഒ അടക്കം രാജ്യരക്ഷാ വകുപ്പ്, പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജി, ഹൈദരാബാദിലെ നാഷനൽ റിമോട് സെൻസിങ് സെന്റർ ഉൾപ്പെടെ ഐഎസ്ആർഒ, വിമാനത്താവളങ്ങൾ മുതലായവയിൽ ജോലി സാധ്യതകളുണ്ട്.‌

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!