കേരളത്തിന്റെ കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ മത്സരമായ വൈഗ-അഗ്രിഹാക്ക് 2021 ലോഗോയുടെയും വെബ്‌സൈറ്റിന്റെയും പ്രകാശനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.കെ.വാസുകി, അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫെബ്രുവരി 11, 12, 13 ദിവസങ്ങളില്‍ സെന്റ് തോമസ് കോളേജ് തൃശൂരില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനമാണ് മന്ത്രി നിര്‍വഹിച്ചത്.

കേരള സംസ്ഥാന സര്‍ക്കാര്‍ – കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ തുടങ്ങിയ പൊതു ജനങ്ങളെ പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന മത്സരമാണ് വൈഗ അഗ്രിഹാക്ക്. കൃഷി, ബന്ധപ്പെട്ട ഭരണ നിര്‍വ്വഹണ രംഗം, കാര്‍ഷിക മേഖലയിലേക്ക് യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള വിഷയങ്ങള്‍ക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിന്റെ കാര്‍ഷിക മേഖല നിലവില്‍ നേരിടുന്ന പ്രധാന വിഷയങ്ങള്‍ കണ്ടെത്തി അവയെ പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകള്‍ ആയി അവതരിപ്പിക്കുകയും, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകള്‍ തിരഞ്ഞെടുത്ത്‌
പ്രശ്‌ന പരിഹാര മത്സരത്തില്‍ പങ്കാളികളാകാന്‍ അവസരം നല്‍കുന്നു.

www.vaigaagrihack.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജനുവരി 22 മുതല്‍ 31 വരെ ടീം അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281233959, 9400496050, 9383470060, 9633416188 ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!