Munavira Vakayil
Munavira Vakayil
Sub Editor, NowNext

ഷെര്‍ലോക് ഹോംസിനെ അറിയാത്തവരായി ആരാണുള്ളത്. അദ്ദേഹം ഒരു ക്രിമിനോളജിസ്റ്റ്‌ ആയിരുന്നില്ലേ? കുറ്റകൃത്യങ്ങളെ അന്വേഷിച്ച് അതിലെ നിഗൂഢതകളെ കണ്ടെത്താന്‍, ഷെര്‍ലോക് ഹോംസിനെ പോലെ ആവാന്‍ നിങ്ങളും ആഗ്രഹിക്കാറില്ലേ?  ക്രിമിനോളജി എന്ന പഠന മേഖല നിങ്ങളെ ചിലപ്പോള്‍ ഷെര്‍ലോക് ഹോംസ് ആക്കി മാറ്റും.

അന്വേഷണ മികവ് മാത്രം നിങ്ങളെ വലിയ ക്രിമിനോളജിസ്റ്റ്‌ ആക്കില്ല. വിവിധ മേഖലയെ കുറിച്ചുള്ള ധാരണ ഇതിന് ആവശ്യമാണ്. കുറ്റവാളിയുടെ ചിന്തയില്‍, ഒളിഞ്ഞിരിക്കുന്ന രഹസ്യത്തെ മനസ്സിലാക്കാന്‍ ഒരു ക്രിമിനോളജിസ്റ്റിനാവണം.

ഈ കോഴ്‌സില്‍ സൈക്കോളജി, സാമൂഹ്യ ശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്, ഹിസ്റ്ററി, ഫിലോസഫി, കമ്പ്യൂട്ടിങ് സയന്‍സ് ആന്‍ഡ് മാത്തമാറ്റിക്‌സ് , ലോ ആന്‍ഡ് എന്‍ഫോഴ്സ്മെന്റ്, ഗവേഷണം എന്നീ വിഷയങ്ങള്‍ കൂടി ഉള്‍പ്പെട്ട് പഠനം നടക്കുന്നു.

ബിരുദ വിഭാഗത്തില്‍ BA അല്ലെങ്കില്‍ B.Sc കഴിഞ്ഞവരോ ബിരുദാനന്തര വിഭാഗത്തില്‍ MA അല്ലെങ്കില്‍ M.Sc കഴിഞ്ഞവരോ ആണെങ്കില്‍ അവര്‍ക്ക് ക്രിമിനോളജി പഠനത്തിന് യോഗ്യത നേടാം.

ക്രിമിനോളജി കോഴ്‌സ് പഠിച്ച് കഴിഞ്ഞവര്‍ക്ക് സാധ്യതകളുടെ നിര തന്നെ ഉണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം പഠിക്കുന്നവരുടെ ക്രിമിനോളജിയിലോ അല്ലെങ്കില്‍ ലീഗല്‍ സ്റ്റഡീസിലോ, സമൂഹശാസ്ത്രത്തിലോ അധ്യാപകനാവാം. ക്രിമിനോളജി പഠനത്തിന്റെ ഭാഗമായ വിവിധ വിഷയങ്ങളുടെ അറിവ് ആ മേഖലയിലെല്ലാം ജോലി സാധ്യത ഉണ്ടാക്കുന്നു.

അതുപോലെ താഴെ പറയുന്ന ജോലികളിലും ക്രിമിനോളജിസ്റ്റ്‌ ആയി പ്രവര്‍ത്തിക്കാം.

  1. Crime Intelligence Analyst
  2. Law Reform Researcher
  3. Community Corrections Coordinator
  4. Regional Crime Prevention Coordinator
  5. Drug Policy Advisor
  6. Consumer Advocate
  7. Environment Protection Analyst

ക്രിമിനോളജിസ്റ്റ്‌ ആവാന്‍ അതിയായ താല്പര്യമുള്ളവര്‍ക്ക്  ഇന്ത്യയിലെ മികച്ച കോളേജുകളില്‍  പ്രതേകം വിഭാഗങ്ങളായി ഇത് പഠിപ്പിക്കുന്നുണ്ട്

  1. Lok Nayak Jayaprakash Narayan National Institute of Criminology and Forensic Science,  Delhi
  2. University of Jammu, Jammu Tawi
  3. Punjab University, Chandigarh
  4. University of Madras, Chepauk, Chennai
  5. Tata Institute of Social Science, Mumbai
  6. Utkal University, Bhubaneswar
  7. University of Lucknow
  8. University of Pune Ganeshkind, Pune

ഒരു കുറ്റവാളിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ നമ്മള്‍ ഭാഗമാവുന്നത് എത്ര സന്തോഷം നല്‍കുന്നതാണ്. നമ്മുടെ നിയമ സംവിധാനത്തെ സംരക്ഷിക്കാന്‍ കുറ്റന്വേഷണത്തിന്റെ വഴിയിലൂടെ നമുക്ക് സഞ്ചരിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!