Munavira Vakayil
Munavira Vakayil
Sub Editor, NowNext

കോവിഡ് കാലം ടെക്‌നോളജി മേഖലയെ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ജനങ്ങള്‍ പല കാര്യങ്ങള്‍ കൊണ്ട്‌ ദുരിതം അനുഭവിക്കുമ്പോള്‍ തൊഴില്‍ പരമായോ മറ്റോ  പ്രതിസന്ധികളില്ലാതെ വളരെ ഊര്‍ജ്ജത്തോടെ മുന്നോട്ട് പോവാന്‍ ഈ മേഖലക്ക് ആയിട്ടുണ്ട്. കൂടാതെ മറ്റ് പല കാര്യങ്ങള്‍ക്ക് വേണ്ടി ടെകനോളജിയെ ആശ്രയിച്ചു എന്ന് കൂടി പറയേണ്ടതായി വരുന്നു.

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചൈനീസ് ആപ്പുകളെ നിരോധിച്ചതും  രാജ്യത്ത് ഐടി മേഖല വളരാന്‍ ഏറെ സഹായകരമായിട്ടുണ്ട്‌. കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ ഐ ടി സ്റ്റാര്‍ട്ടപ്പുകള്‍ 26 ഡീലുകളിലൂടെ 401 കോടി നിക്ഷേപം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതെല്ലാം പറഞ്ഞ് വെക്കുമ്പോഴാണ് ഈ വര്‍ഷം ഡിമാന്‍ഡേറാന്‍ സാധ്യതയുള്ള ചില മേഖലകള്‍ പറയുന്നത്.

കമ്മ്യൂണിക്കേഷന്‍ ടെക്

ഓണ്‍ലൈന്‍ ആശയ വിനിമയത്തിന്റെ വര്‍ധനവ് കോവിഡ് സമയത്ത് വളരെയധികം കൂടുതലായിരിന്നു. അത് തുടരാനും കൂടുതല്‍ പ്രചാരത്തില്‍ വരാനുമുള്ള സാധ്യത കൂടുതലാണ്. പരമ്പരാഗത വീഡിയോ കോണ്‍ഫറന്‍സിങ്ങിന് പുറമെ, തൊഴിലിടങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകുന്ന നെറ്റ് വര്‍ക്കിങ്, റിമോട്ട് ടൂളുകള്‍ വരും.

ക്ലൗഡ് /ഡാറ്റാ സെന്ററുകള്‍

ലോകത്തെവിടെയും ഇരുന്ന് പഠിക്കാനും ജോലിചെയ്യാനും കഴിയുന്ന രീതിയിലേക്ക് മാറിയതോടെ ക്ലൗഡ് സംവിധാനത്തിന് സാധ്യത വര്‍ധിച്ചു. ഡാറ്റ സെന്റര്‍, വെര്‍ച്ചലൈസേഷന്‍ അടക്കമുള്ള മേഖലകള്‍ക്ക് ഡിമാന്‍ഡ് കൂടി.

സൈബര്‍ സെക്യൂരിറ്റി

ടെക്‌നോളജി എല്ലായിടത്തും സ്വാധീനിക്കുമ്പോള്‍ സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതിനുള്ള പ്രതിവിധിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ മുതല്‍ മുടക്ക് ഉണ്ടാകും.

ഒ ടി ടി / ബ്രോഡ് കാസ്റ്റ്

സിനിമകളും സീരീസുകളുമായി കുറച്ചൊന്നുമല്ല ഒ ടി ടി ( ഓവര്‍ ദെ ടോപ്പ് ) മേഖലകള്‍ ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നത്. നിരവധി പ്ലാറ്റ് ഫോമുകള്‍ കൂടുന്നതോടെ ഇവ തമ്മിലുള്ള മല്‍സരങ്ങളും കൂടുന്നുണ്ട്. ഭാവിയില്‍ വീടുകളില്‍ തന്നെ തിയറ്റര്‍ അനുഭൂതിയുണ്ടാക്കുന്ന സാഹചര്യവുമുണ്ടാകാം.

ബിഗ് ഡേറ്റ അനലിറ്റിക്‌സ്

വന്‍ തോതിലുള്ള ഡേറ്റാ ശേഖരം സോഫ്റ്റ്‌വെയര്‍ വഴി വിലയിരുത്തുന്ന ബിഗ് ഡേറ്റ അനലിറ്റിക്‌സ് രീതി കോവിഡിനു ശേഷം സാധാരണമായി.

വീടുകള്‍ പഠനകേന്ദ്രങ്ങളും തൊഴിലിടങ്ങളുമാകുന്ന സാഹചര്യം വളരെ കൂടുതലായത് കൊണ്ട് കുറഞ്ഞ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കുന്ന ടൂളുകളിലെ ഗവേഷണ സജീവമാകാനും, നിലവിലെ ടൂളുകളെ വെല്ലുന്ന ടൂളുകള്‍ വരാനും സാധ്യതയുണ്ട് എന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!