Prof. G.S. Sree Kiran

Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും സ്ഥിരം വ്യവഹാരം നടത്താറുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ?

നമ്മുടെ നിത്യ ജീവിതത്തിലും നടക്കുന്നത് മുഴുവൻ വ്യവഹാരം (transaction) തന്നെ ആണ്. അതായത് നമ്മുടെ Interaction ന്റെ അടിസ്ഥാനം തന്നെ ഈ transaction ആണ്.

ഒരു പരീക്ഷ റൂമിൽ പിറകിൽ നിന്ന് ശൂ വിളി കേൾക്കുന്നു, ഞാൻ തിരിഞ്ഞ് നോക്കുന്നു, പുരികം ഉയർത്തി എന്താ എന്ന് ചോദിക്കുന്നു. അവൻ വിരൽ കൊണ്ട് നമ്പർ കാണിക്കുന്നു. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ടീച്ചർ പുരികം ഉയർത്തി കണ്ണ് മിഴിച്ചു എന്നെ നോക്കുന്നു. ഞാൻ തല കുനിച്ച് പേപ്പറിൽ നോക്കി ഇരിക്കുന്നു. അവൻ കുറച്ചു താന്ന് കുട്ടിയെ പോലെ എന്നോട് സഹായം ചോദിച്ചപ്പോൾ , ഞാൻ കുറച്ചു അധികാര ഭാവത്തിൽ പെരുമാറി. പക്ഷേ ടീച്ചറിന്റെ പുരികം ഉയർത്തൽ ടീച്ചറിനെ ഒരു രക്ഷിതാവും എന്നെ നിസ്സഹായനായ കുട്ടിയും ആക്കി മാറ്റി.

ഇവിടെ നടന്നത് മുഴുവൻ transaction ആണ്. എന്റെയും നിങ്ങളുടെയും ഓരോ പ്രതികരണവും (response) ഓരോ ഉദ്ദീപനത്തെ (stimulus) അടിസ്ഥാനമാക്കി ഉള്ളതാണ്.

ഇങ്ങനെ നമ്മൾ ചെയ്യുന്ന ഓരോ ട്രാന്സാക്ഷനിലും നമ്മൾ നാലു രീതിയിൽ (Life position) ആണ് പെരുമാറുക.

  1. ഞാൻ ഒകെ അല്ല, എന്നെ കൊണ്ട് കൊള്ളില്ല – നിങ്ങൾ കിടു ആണ് – I’m not OK, You are OK!
  2. ഞാൻ ഒരു സംഭവം ആണ്, നിനക്ക് ഒന്നും അറിഞ്ഞൂടാ, നീ വെറും പ്രെ ഡിഗ്രീ സി ഐ ഡി, ഞാൻ ബി കോം സി ഐ ഡി – I’m OK, You are not OK
  3. ഞാനും മൂർഖൻ ചേട്ടനും കിടു ആണ്- I’m OK, You are OK
  4. നമ്മളെ കൊണ്ട് അതിനൊന്നും കൊള്ളില്ല ഭായി,  നമ്മൾ രണ്ടും കണക്കാണ് – I’m not OK, You are not OK

കുറച്ചു വിശദമായി പറഞ്ഞാൽ,

I’m NOT OK, You are OK!

കുട്ടിക്കാലം തൊട്ട്, dominating ആയ രക്ഷിതാക്കളും, അധ്യാപകരും, സഹോദരങ്ങളും, കൂട്ടുകാരും ഒക്കെ ഉള്ള കുട്ടികൾ പിന്നീട് ഈ രീതിയിൽ ആവാറുണ്ട്. Self Esteem കുറവായിരിക്കും, അത് കൊണ്ട് കുറച്ചു attention seeking ആയിരിക്കും.

അത് പോലെ ബാക്കി ഉള്ളവരെ അന്ധമായി ഫോളോ ചെയ്യുക, ചുമ്മാ സുഖിപ്പിക്കുക ഇതൊക്കെ ഇതിന്റെ ഒരു ഭാഗം ആണ് !

I’m OK, You are NOT OK!

ഇവരെ സഹിക്കാൻ കുറച്ചു പാടാണ്. അവർക്ക് കുറച്ചു രക്ഷിതാവിന്റെ റോൾ ആവും (ഒരു കുട്ടിയുടെ മുകളിൽ രക്ഷിതാവിന്റെ superiority) ചേരുക. എനിക്ക് എല്ലാം അറിയാം, അത് അങ്ങ് കേൾക്കുക നിങ്ങൾ ഒക്കെ എന്റെ താഴെ ആണ് എന്ന superiority ചിന്ത അവർക്ക് എപ്പോഴും ഉണ്ടാവും. എന്തിനെ കുറിച്ചും ആധികാരികമായി അങ്ങ് പറഞ്ഞേക്കുക, അത് ശരി ആണ് എന്ന് വാദിക്കുക. ബാക്കി ഉളളവർ പറയുന്നത് കേൾക്കാതെ അങ്ങ് തള്ളി കളയുക, ഇതാണ് ഇവർ.  ഇവരെ തിരുത്താൻ ശ്രമിച്ചാൽ ചിലപ്പോൾ അവർക്ക് പെട്ടെന്ന് ദേഷ്യം വരും.

I’m OK, you are OK!

ഇവർ ശരിക്കും കിടിലം ആണ്. എല്ലാവരെയും തനിക്ക് തുല്യരായി കാണുക. കാര്യങ്ങൾ വസ്തുനിഷ്ഠമായി പറയുക. യാഥാർത്ഥ്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രം നിഗമനങ്ങളും നിരീക്ഷണങ്ങളും പറയുക. ഇനി ആരെങ്കിലും അവർക്ക് എതിരഭിപ്രായം പറഞ്ഞാലും, അവർ അതിനെ ഉൾക്കൊളും.  They value the differences! ഇവർ വളരെ happy ആയിരിക്കും, ബാക്കി ഉള്ളവരും ഇവരുടെ കൂടെ happy ആയിരിക്കും.

I’m NOT OK, You are NOT OK

മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞ എന്ന അവസ്ഥയാണ് ഇവർക്ക്. ഇവർ സ്വയവും, ബാക്കി ഉള്ള ആളുകളെയും പഴിക്കുകയും ആരെ കൊണ്ടും ഒന്നിനും സാധിക്കില്ല എന്ന് തീർച്ച പെടുത്തുകയും ചെയ്യും. ഒരു പക്ഷെ ജീവിതത്തിൽ സംഭവിച്ച ചതിയും, വഞ്ചനയും ഒക്കെ ഇവരെ ഇങ്ങനെ ആക്കി തീർത്തത് ആകാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!