Munavira Vakayil
Munavira Vakayil
Sub Editor, NowNext

നിയമപരമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ, കമ്പനികൾക്കായുള്ള ആക്ട് പ്രകാരം ഓഡിറ്റിംഗ് നടത്തുന്ന അക്കൗണ്ടിംഗ് പ്രൊഫഷണലിന് നൽകുന്ന ഒരു പദവിയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് എന്നത്. ഒരു ബിസിനസിന്റെ അക്കൗണ്ടിംഗ്, നികുതി വരവുകൾ, സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും, ബിസിനസ്സ് സമ്പ്രദായങ്ങളും, നിക്ഷേപങ്ങളുടെ രേഖകൾ പരിപാലിക്കുക, സാമ്പത്തിക റിപ്പോർട്ടുകളും രേഖകളും തയ്യാറാക്കുക, അവലോകനം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന് അവകാശമുണ്ട്. കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ഉപദേശക സേവനങ്ങൾ നൽകാനും ചാർട്ടേർഡ് അക്കൗണ്ടന്റ് ശ്രമിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക രംഗം വളരെ വേഗം വളരുന്ന സാഹചര്യത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് പഠനവും തൊഴിൽ സാധ്യതകളും കൂടിവരുകയാണ്. കോമേഴ്‌സ് പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നത് തിളക്കമാർന്നതും എല്ലാവർക്കും കേട്ട് പരിചയമുള്ളതുമാണ്.

ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷ മൂന്ന് തരത്തിലാണ്.
  1. ഫൗണ്ടേഷൻ കോഴ്സ്
  2. ഇന്റർമീഡിയറ്റ്
  3. ഫൈനൽ കോഴ്സ് എന്നിവ .

കോമൺ പ്രൊഫിഷൻസി ടെസ്റ്റ് ( സി പി ടി ) ആണ് ആദ്യ പടി. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ആദ്യ പടിയായ സി പി ടി എഴുതാം. ഇത് പാസ്സ് ആയാൽ മാത്രമേ രണ്ടാമത്തെ ലെവലായ ഇന്റർ എന്ന ചുരുക്ക പേരുള്ള ഇന്റർ  ഗ്രെറ്റഡ് കോംബറ്റൻസി കോഴ്‌സിന് ( ഐ പി സി സി ) ചേരാനാവൂ. പ്ലസ് ടു പാസ്സ് ആവുകയും സി പി ടി ലഭിക്കുകയും ചെയ്തവർക്ക് മാത്രമാണ് രണ്ടാം ലെവലിൽ അഡ്മിഷൻ ലഭിക്കുകയുള്ളു. ഇത് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഐ പി സി സി പരീക്ഷ നടക്കുന്നതിന്റെ ഒമ്പത് മാസം മുൻപേ രജിസ്‌ട്രേഷൻ നടത്തിയിരിക്കണം.

ഐ പി സി സി എന്നത് 700 മാർക്കിന്റെ 7 വിഷയങ്ങളിലുള്ള പരീക്ഷയാണ്. ഈ പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് 40 ശതമാനമെങ്കിലും മാർക്ക് നേടിയിരിക്കണം. അതോടൊപ്പം ആകെ മാർക്ക് 50 ശതമാനമോ അതിൽ കൂടുതലോ നേടിയിരിക്കണം. ഐ പി സി സി രണ്ട് ഗ്രൂപ്പ് സബ്ജക്റ്റുകളുടെ പരീക്ഷയാണ് അതിൽ ആദ്യത്തേതിൽ, അക്കൗണ്ടൻസി, ബിസിനസ് ലോസ്, എത്തിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കോസ്റ്റ് അക്കൗണ്ടൻസി ആൻഡ് ഫിനാൻഷ്യൽ മാനേജ്മന്റ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു.

രണ്ടാമത്തെ ഗ്രൂപ്പ് സബ്ജക്റ്റുകളിൽ അഡ്വാൻസ്ഡ് അക്കൗണ്ടിങ്, ഓഡിറ്റിങ് ആൻഡ് അഷ്വറൻസ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സ്ട്രാറ്റജിക് മാനേജ്മന്റ് തുടങ്ങിയ വിഷയങ്ങൾ പഠിക്കാം. ഐ പി സി സി ലഭിച്ച് കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ആർട്ടിക്കിൾഷിപ് ആരംഭിക്കാം. ആർട്ടിക്കിൾഷിപ് എന്നാൽ രജിസ്റ്റർ ചെയ്ത ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കീഴിൽ മൂന്നുവർഷം പരിശീലനം നടത്തുന്നതിനെയാണ്. ഈ പരിശീലന സമയത്ത് തന്നെ വിദ്യാർത്ഥികൾ ഫൈനൽ പരീക്ഷയ്ക്കും തയ്യാറെടുക്കാവുന്നതാണ്. ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷ ആർട്ടിക്കിൾഷിപ് ആറ് മാസമാവുമ്പോൾ തന്നെ എഴുതാവുന്നതാണ്.

ചാർേട്ടഡ് അക്കൗണ്ടൻസിക്കും പരമ്പരാഗത ബി.കോം കോഴ്സിനും പുറമേ കോമേഴ്സ് പ്ലസ് ടുവിന് ശേഷം ഉന്നത പഠനം നടത്താവുന്ന മറ്റു കോഴ്സുകളാണ് താഴെ പറയുന്നത് 
  • ബാച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ)
  • 5 വർഷ ഇൻറഗ്രേറ്റഡ് ബി.ബി.എ+എം.ബി.എ
  • ബാച്‌ലർ ഓഫ് ബിസിനസ് മാനേജ്മെൻറ് (ബി.ബി.എം)
  • ബാച്‌ലർ ഓഫ് ഇക്കണോമിക്സ്
  • ബാച്‌ലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്
  • ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ്
  • ബാച്‌ലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ്
  • ലോ (അഞ്ചു വർഷ ഇൻറഗ്രേറ്റഡ് എൽ. എൽ. ബി)
  • ക​മ്പ​നി സെ​​ക്ര​ട്ട​റി​ഷി​പ്​
  • കോ​സ്​​റ്റ്​ ആ​ൻ​ഡ്​​ വ​ർ​ക്ക്​ അ​ക്കൗ​ണ്ട​ൻ​സി
കോ​മേ​ഴ്​​സ്​ പ്ല​സ് ​ടു ​പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ താ​ഴെ പ​റ​യു​ന്ന ഡിപ്ലോമ കോ​ഴ്​​സു​ക​ളും പ​ഠി​ക്കാം :
  • ഡിപ്ലോമ  ഇൻ ബിസിനസ് മാനേജ്‌മന്റ്
  • ഡിപ്ലോമ  ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ്
  • ഡിപ്ലോമ  ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
  • ഡിപ്ലോമ  ഇൻ ഇവൻറ് മാനേജ്‌മന്റ്
  • ഡിപ്ലോമ  ഇൻ ഫിനാൻഷ്യൽ മാനേജ്‌മന്റ്
  • ഡിപ്ലോമ  ഇൻ ഫോറിൻ ട്രേഡ്
  • ഡിപ്ലോമ  ഇൻ ടാക്സേഷൻ
  • ഡിപ്ലോമ  ഇൻ റീടൈൽ മാനേജ്‌മന്റ്
  • ഡിപ്ലോമ  ഇൻ ഓഫീസ് ​ മാനേജ്‌മന്റ്

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!