Munavira Vakayil
Munavira Vakayil
Sub Editor, NowNext

കൊമേഴ്‌സ് പഠനം എല്ലായ്‌പ്പോഴും സാധ്യതകള്‍ തുറന്ന് തരുന്നതും, കേട്ട് പരിചയവുമുള്ള മേഖലയാണ്. കൊമേഴ്‌സുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, അക്കൗണ്ടിങ്ങ്, കമ്പനി സെക്രട്ടറി, സ്റ്റാറ്റിക്‌സ്, ബാങ്കിങ്ങ്, ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്ങ്, അങ്ങനെ നിരവധി മേഖലകള്‍ ഉണ്ട്.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കൊമേഴ്‌സ് വിഭാഗത്തില്‍ പ്രധാനമായി കാണുന്ന പോലെയാണ് കമ്പനി സെക്രട്ടറി കോഴ്‌സും. നിരവധി സാധ്യതകളുള്ള ഒരു മേഖലയാണ് കമ്പനി സെക്രട്ടറി എന്നത്. ഒരു കമ്പനിയുടെ എല്ലാവിധ രേഖകളുടെയും പുസ്തകങ്ങളുടെയും സൂക്ഷിപ്പുകാരൻ ആണ് കമ്പനി സെക്രട്ടറി. വന്‍കിട കമ്പനികളുടെ പ്രധാനപ്പെട്ട എല്ലാമേഖലയിലും കമ്പനി സെക്രട്ടറിമാര്‍ ബന്ധപ്പെട്ടുനില്‍ക്കുന്നു.

ഒരു കമ്പനി സെക്രട്ടറി പ്രധാനമായും കമ്പനിക്കകത്തെ നിയമവിദഗ്ദ്ധന്‍ എന്നാണറിയപ്പെടുന്നത്. കോര്‍പ്പറേറ്റ് നിയമം, സെക്യൂരിറ്റി നിയമങ്ങള്‍ എന്നിവ അറിഞ്ഞ് കോര്‍പ്പറേറ്റ് ഭരണ വിദഗ്ദ്ധന്‍ ആയും പ്രവര്‍ത്തിക്കണം. കമ്പനിയിലെ ഒരു ഉപദേഷ്ടാവിന്റെ ജോലിയും അതുപോലെ കോര്‍പറേറ്റ് പ്ലാനുകളും തന്ത്രങ്ങളും പരിപാലിക്കാനും ഇവര്‍ ശ്രമിക്കുന്നു.

കമ്പനി സെക്രട്ടറി പരീക്ഷ മൂന്ന് സ്റ്റേജുകളുള്ള പരീക്ഷയാണ്. ഫൗണ്ടേഷൻ കോഴ്‌സ്, എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പ്രോഗ്രാം. വർഷത്തിൽ ഏത് സമയത്തും പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാം. എന്നാൽ പരീക്ഷ നടക്കുക എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിലായിരിക്കും. ഓൺലൈൻ ആയി കോഴ്‌സിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.

പ്ലസ് ടു കഴിഞ്ഞതിന് ശേഷമാണ് കോഴ്സിന് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഫൗണ്ടേഷൻ പ്രോഗ്രാമിന് ചേരണം. എന്നാൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയുട്ടുള്ളവർക്ക് പ്രവേശനം എക്സിക്യൂട്ടീവ് പ്രോഗ്രാമിലേക്കാണ്. ഇതിനു ശേഷം പ്രൊഫെഷണൽ പ്രോഗ്രാമിലേക്ക് പഠനവും പരിശീലനവും വ്യാപിപ്പിക്കാം. 17 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കേ ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യാനാകൂ.

കമ്പനി സെക്രട്ടറി കോഴ്‌സ് പഠിക്കാവുന്ന ഇന്ത്യയിലെ പ്രമുഖ  കോളേജുകൾ 
  • ICSI Agra B-623 Kamla Nagar Agra Uttar Pradesh – 282004 Phone: +91-562-2581174 / 2180341Fax: +91-2181618
  • ICSI Ahmedabad ICSI-Maneklal Mills Complex S-2, B-Tower Chinubhai Towers Ashram Road Ahmedabad – 380009, Phone – 079-26589343,32918705, Email: [email protected]
  • ICSI Ajmer 381, Naya Bazar, Ajmer 305 001, Ph : 0145-2420375, 2424175, Fax : 2421092
  • ICSI Allahabad, Triveni Kunj Flat-G, 2nd Floor 338-A Sadiapur Allahabad – 21100, Mobile : 9415306147
  • ICSI Alwar 42, Raghu Shopping complex Scheme No. 10, Vijay Mandir road, Alwr, Rajasthan, Phone -0144-2370975

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ, ഐ സി എം എ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഇന്ത്യ (ഐ സി എ ഐ ) എന്നിവർ നടത്തുന്ന കോമൺ പ്രൊഫിഷൻസി ടെസ്റ്റ് (സി പി ടി ) അല്ലെങ്കിൽ ഫൗണ്ടേഷൻ പരീക്ഷ പാസ്സ് ആയിട്ടുള്ളവരെ ‘ഫൗണ്ടേഷൻ പ്രോഗ്രാമിൽ ‘ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫൗണ്ടേഷൻ പ്രോഗ്രാം, എക്സിക്യൂട്ടീവ് പ്രോഗ്രാം, പ്രൊഫെഷണൽ പ്രോഗ്രാം എന്നിവ ജയിക്കാൻ ഓരോ വിഷയങ്ങൾക്ക് 40 ശതമാനം മാർക്കും ആകെ 50 ശതമാനം മാർക്കും വേണം.

താല്പര്യത്തോടെ പഠിക്കുന്നവർക്ക് രസകരമായും ലളിതമായും പഠിക്കാവുന്ന, ഉയർന്ന അവസരങ്ങൾ ഉള്ള മേഖലയാണ് കമ്പനി സെക്രട്ടറി എന്നത്. അതുകൊണ്ട് തന്നെ കോമേഴ്‌സ് മേഖലയിൽ മികച്ച് നിൽക്കുന്ന ഒന്നായി കമ്പനി സെക്രട്ടറി പഠനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!