Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

ഏത് മേഖലയിലാണെങ്കിലും പരമ്പരാഗത വഴിയിൽ നിന്നും മാറി നടക്കുവാനാഗ്രഹിക്കുന്നവർ അധികമില്ല. എന്നാൽ തങ്ങൾ തിരഞ്ഞെടുക്കുന്ന വഴികളെക്കുറിച്ച് വ്യക്തമായ അവബോധവും അർപ്പണ മനോഭാവവുമുള്ളവർ വ്യത്യസ്ത വഴികൾ തിരഞ്ഞെടുത്ത് വിജയ പഥത്തിലേറിയെതിന്റെ നിരവധി വർത്തമാനകാല ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട് താനും. കരിയർ തിരഞ്ഞെടുക്കുമ്പോൾ പരമ്പരാഗത വഴികളായ എഞ്ചിനിയറിങ്ങും മെഡിസിനും തന്നെയാണ് ഇന്നും ഒട്ടു മിക്ക രക്ഷിതാക്കളുടേയും ആദ്യ പരിഗണന.  എന്നാൽ കുട്ടിയുടെ കഴിവുകളെന്തെന്ന് തിരിച്ചറിഞ്ഞുള്ള ഒരു കരിയർ തിരഞ്ഞെടുപ്പ് പലരും നടത്താറില്ല. സ്വന്തം കഴിവുകൾ എന്തെന്ന് മനസ്സിലാക്കിയുള്ള ഒരു കരിയർ തിരഞ്ഞെടുപ്പ് ആ രംഗത്ത് സന്തോഷത്തോടെ പ്രവർത്തിക്കുവാൻ മാത്രമല്ല തങ്ങളുടെ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിക്കുവാനും സാധിക്കുമെന്നുള്ളതിന്  പക്ഷാന്തരമില്ല.

സ്വന്തം കലാ വൈഭവത്തെ ക്യാമറക്കണിലൂടെ പ്രതിഫലിപ്പിക്കുവാൻ സാധിക്കുന്ന മേഖലയാണ് ഫോട്ടോഗ്രാഫി.  വിദ്യാഭ്യാസ യോഗ്യതയേക്കാളുപരി നൈസർഗ്ഗീകമായ കഴിവാണ്  ഈ രംഗത്താവശ്യം. അത് കൊണ്ട് തന്നെ വ്യത്യസ്ത സ്ഥാപനങ്ങൾ വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതയാണ് തങ്ങളുടെ കോഴ്സുകൾക്ക് നിഷ്കർഷിച്ചിരിക്കുന്നത്.  കലാപരമായ കഴിവും സാഹസികതയും അന്വേഷണ ത്വരയുമൊക്കെയുള്ളവർക്ക് തിളങ്ങുവാൻ പറ്റിയ രംഗമാണിന്ന് ഫോട്ടോഗ്രാഫി.

വ്യത്യസ്തമായ തൊഴിൽ സാധ്യതകൾ

പത്ര മാധ്യമങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന വാർത്താ ചിത്രങ്ങളെടുക്കുന്ന വിഭാഗമാണു ന്യൂസ് ഫോട്ടോഗ്രാഫി.  പത്രപ്രവർത്തനത്തിൽ താല്പര്യമുള്ളവർക്ക് കൂടുതൽ ശോഭിക്കുവാൻ കഴിയും പത്രസ്ഥാപനങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ, ന്യൂസ് ഏജൻസികളിൽ ഫോട്ടോഗ്രാഫർ, പബ്ലിക് റിലേഷൻ വകുപ്പിൽ ഫോട്ടോഗ്രാഫർ തുടങ്ങിയിടങ്ങളിലൊക്കെ അവസരമുണ്ട്.

പരസ്യ ഏജൻസികളിലും വലിയ വലിയ ഫാഷൻ ഡിസൈനിങ്ങ് സെൻറ്ററുകളിലും തൊഴിൽ സാധ്യതയുള്ള വിഭാഗമാണു അഡ്വർടെസിങ്ങ് ആൻഡ് ഫാഷൻ ഫോട്ടോഗ്രാഫി.

ഭക്ഷണ സാധനങ്ങൾ നിർമ്മിക്കുന്ന വൻകിട ബേക്കറി, ഫുഡ് പ്രോസസിങ്ങ് യൂണിറ്റുകൾ തുടങ്ങിയവയൊക്കെ ഇപ്പോൾ ഫോട്ടോഗ്രാഫർമാരെ നിയമിക്കാറുണ്ട്. ഫുഡ് ഡിസ്പ്ലേ ഫോട്ടോഗ്രാഫിയെന്നാണിതറിയപ്പെടുന്നത്.

ഫോട്ടോഗ്രാഫിയിലെ വെല്ലുവിളിയാർന്ന രംഗമാണു വനം വന്യ ജീവി ഫോട്ടോഗ്രാഫി. അതിനാൽ തന്നെ നിരവധി തൊഴിലവസരങ്ങളുമിതിനുണ്ട്.

യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഭൂപ്രദേശങ്ങൾ, കെട്ടിടങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങൾ വിമാനത്തിലിരുന്നും അല്ലാതെയും പകർത്തുന്നതാണ് ഏരിയൽ ഫോട്ടോഗാഫി.

കുറ്റാന്വേഷണത്തിന്റെ ഭാഗമായി മൃതദേഹങ്ങളുടേയും, കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ തുടങ്ങിയവയുടേയുമൊക്കെ ഫോട്ടോയെടുക്കുന്നതാണു ഫോറൻസിക് ഫോട്ടോഗ്രാഫി.

വൻകിട കമ്പനികൾക്ക് ബ്രോഷർ, കാറ്റലോഗുകൾ, ഡോക്യുമെന്ററികൾ  മുതലായവ തയ്യാറാക്കുന്നതിനായി കമ്പനികളുടെ ചിത്രമെടുക്കലാണ്  ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫേഴ്സിന്റെ ജോലി.

ശാസ്ത്രീയ പരീക്ഷണങ്ങൾക്കും മറ്റും ഡാറ്റാ തയ്യാറാക്കാനായുള്ള വിവര ശേഖരണമാണു സയൻറ്റിഫിക് ഫോട്ടോഗ്രാഫറുടെ ചുമതല.

സിനിമയിലും സീരിയലിലും മറ്റും സീനുകളുടെ തുടർച്ച നഷ്ടമാവാതിരിക്കുവാൻ ഓരോ സീനും റെക്കോർഡ് ചെയ്യേണ്ടതുണ്ട്.  ഇത് ചെയ്യുന്നവരാണു സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ്.

തൊഴിൽ മാർഗ്ഗം എന്ന നിലയിൽ ഗൗരവമായി ഈ മേഖലയെ കാണുന്നവർക്ക് കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിയിൽ എത്തിച്ചേരാം. സ്വന്തം നിലയിൽ ചിത്രങ്ങൾ എടുത്ത് വിപണനം നടത്തുന്നത് മുതൽ സ്റ്റുഡിയോ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടി ഫോട്ടോ എടുക്കുന്നതും ഈ വിഭാഗത്തിൽപ്പെടും. +2 വാണു അടിസ്ഥാന യോഗ്യത.

സ്വന്തമായി ചിത്രങ്ങളെടുത്ത് പത്ര സ്ഥാപനങ്ങളിലും മറ്റും വിപണനം നടത്തുന്നവരാണു ഫ്രീലാൻസ് ഫോട്ടോഗ്രാഫേഴ്സ്.

വിവാഹ പാർട്ടികൾ, ബർത്ത്ഡേ പാർട്ടികൾ, വലിയ സമ്മേളനങ്ങൾ, സ്റ്റേജ് ഷോകൾ തുടങ്ങിയവയുടെയൊക്കെ ഫോട്ടോയെടുക്കുന്നവരാണു ഇവന്റ് ഫോട്ടോഗ്രാഫേഴ്സ്

എവിടെ പഠിക്കാം?
തിരുവനന്തപുരത്തെ സെൻറ്റർ ഫോർ ഇമേജിങ്ങ് ടെക്നോളജി (C-DIT) ന്യൂസ് ഫോട്ടോഗ്രാഫിയിലും സ്റ്റിൽ ഫോട്ടോഗ്രാഫിയിലും കോഴ്സുകൾ നടത്തുന്നുണ്ട്. വിവരങ്ങൾക്ക് http://cdit.org സന്ദർശിക്കുക.
ഭോപ്പാലിലെ ബർക്കത്തുല്ല വിശ്വവിദ്യാലയ, റായ്പൂരിലെ രവിശങ്കർ സർവകലാശാല, അലഹബാദ് സർവകലാശാല, വാരാണസിയിലെ കാശി വിദ്യാപീഠ് എന്നിവിടങ്ങളിലും ഫോട്ടോ ജേർണലിസം കോഴ്സ് നടത്തുന്നുണ്ട്. അംഗീകൃത സർവകലാശാലാ ബിരുദമാണു യോഗ്യത.
മറ്റ് പ്രമുഖ സ്ഥാപനങ്ങൾ
  1. Quick Photographic Technical Institute Thiruvananthauram (1 Year Course)
  2. Southern Film Institute Thiruvallam Thiruvananthauram (1 Year Course)
  3. National Institute of Photography Mumabi (www.focusnip.com)
  4. Indian Institute of Photography, Noida (www.indianinstituteofphotography.com)
Diploma in Basic photography
  1. National Institute of Photography (NIP), Dadar(W)
  2. Creative Hut Ahmedabad (Gujarat) www.creativehut.org
  3. Delhi school of photography, Kalkaji www.delhischoolofphotography.com
  4. Shishikant School of photography, Chennai. www.shashikant.coml
Certificate Course in Basic Photography
  1. National Institute of Photography (NIP), Dadar(W)
  2. Ambitious 4 photography Academy, Chennai.
  3. Bangalore School of Arts and Photography (BSOAP), Bangalore. www.bsoap.com
  4. Fergusson College, Pune. www.fergusson.edu
Certificate Course in Digital Photography
  1. Ambitious 4 photography Academy, Chennai. www.ambitions4.com
  2. National Academy of Photography (NAP), Kolkata www.napindia.org
  3. Academy of Photographic Excellence, New Delhi. www.apexindia.net
  4. National Academy of Photography (NAP), Kolkata www.napindia.org
  5. University of Allahabad, Allahabad. www.alldunivpio.org
  6. Jawaharlal Nehru Technological University, Hyderabad. www.jntu.ac.in
Diploma in Fashion Photography
  1. National Institute of Photography (NIP), Dadar(W)
  2. J.D. Institute of Fashion Technology, Mumbai. www.jdinstitute.com
Diploma in Photography
  1. International School of Photography, New Delhi
  2. Jawaharlal Nehru Technological University, Hyderabad. www.jntu.ac.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!