Munavira Vakayil
Munavira Vakayil
Sub Editor, NowNext

പ്രളയം, സുനാമി, ചുഴലിക്കാറ്റ്  തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും, ഇതൊന്നുമല്ലാതെയുള്ള ദുരന്തങ്ങളും നിരന്തരം സംഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ ദുരന്ത നിര്‍വഹണത്തെ കുറിച്ചുള്ള പഠനത്തിനത്തിന് സാധ്യത വളരെ കൂടുതലാണ്.

മരിക്കാത്ത മനുഷ്യത്വത്തിന്റെ പ്രതീകമായി, ദുരന്ത മുഖത്ത് ആശ്വാസത്തിന്റെ താങ്ങായി പ്രവർത്തിക്കാൻ താല്പര്യപെടുന്നവരാണോ നിങ്ങൾ ? എങ്കിൽ ദുരന്ത നിര്‍വഹണ പഠനത്തിന്റെ ഭാഗമാവാൻ നിങ്ങൾക്കാവും.

ഒരു ദുരന്തത്തിന്റെ കാരണത്തെ കുറിച്ച്, അവയുടെ ആഘാതം എങ്ങനെ കുറയ്ക്കാം എന്നതിലാണ് ദുരന്ത നിര്‍വഹണ കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുരന്ത നിവാരണത്തിന്റെ വിവിധ മേഖലകള്‍ പഠിക്കാന്‍ ഈ കോഴ്സ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. ദുരന്ത നിര്‍വഹണത്തില്‍ പ്രധാനമായും ദുരന്തമുഖത്തെ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുക എന്നതാണ്. ജനങ്ങളുടെയും പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുക, ഒഴിപ്പിക്കല്‍ പ്രക്രിയ, പരിക്കേറ്റവര്‍ക്ക് ഭക്ഷണ വിതരണം, വൈദ്യ പരിചരണം തുടങ്ങിയ കാര്യങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്,  ബിരുദാനന്തര ബിരുദം, പി ജി ഡിപ്ലോമ, റിസര്‍ച്ച് ബിരുദം, തുടങ്ങിയ കോഴ്‌സുകള്‍ എല്ലാം ദുരന്ത നിര്‍വഹണ പഠനവുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നിരവധിയാണ്.

കോഴ്‌സ് വേളയില്‍, പരിസ്ഥിതി സംവിധാനങ്ങള്‍, ഫീല്‍ഡ് ഓപ്പറേഷന്‍സ്, സംഘടനാ മാനേജ്‌മെന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ മേഖലകള്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് പരിചയപ്പെടുത്തും. വ്യത്യസ്ത യൂണിവേഴ്സിറ്റികൾക്കനുസരിച്ച് കോഴ്സിലും മാറ്റം വരാവുന്നതാണ്. സർട്ടിഫിക്കറ്റ് കോഴ്‌സോ ബിരുദമോ വിജയിച്ച  ഉദ്യോഗാർത്ഥികൾ ദുരന്ത നിർവഹണ പഠനത്തിന്റെ പി ജി കോഴ്സിന് ചേരാവുന്നതാണ്. പി എച് ഡി കോഴ്സിന് ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് പി ജി യിൽ 55% മാർക്ക് നിർബന്ധമാണ്.

സ്വകാര്യ സ്ഥാപനങ്ങളിലും, പൊതു മേഖല സ്ഥാപനങ്ങളിലും ദുരന്ത നിർവഹണ പഠനത്തിന് ശേഷം പ്രവർത്തിക്കാവുന്നതാണ്. അഗ്നി വകുപ്പ്, വരൾച്ച മാനേജ്മന്റ് വകുപ്പുകൾ, ദുരിതാശ്വാസ ഏജൻസികൾ, ഇൻഷുറൻസ് കമ്പനികൾ, കെമിക്കൽസ്, ഖനനം, പെട്രോളിയം തുടങ്ങിയ ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിലെ  വ്യവസായങ്ങൾ, എന്നിങ്ങനെ സർക്കാർ ഏജൻസികളുടെ ദുരന്ത നിവാരണ വകുപ്പുകളിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്

പൊതുമേഖല സ്ഥാപനങ്ങളിൽ അധ്യാപനം, ഗവേഷണം, കൺസൾട്ടൻസി, ഡോക്യൂമെന്റേഷൻ, പരിശീല സംഘാടകൻ, ഫീൽഡ് പരിശീലനം, മോക്ക് ഡ്രില്ലർ വിദഗ്ധൻ എന്നീ മേഖലകളിലും വിവിധ അവസരങ്ങൾ ലഭിക്കും. സാമൂഹിക പ്രവർത്തകർ, എഞ്ചിനീയർമാർ, മെഡിക്കൽ ആരോഗ്യ വിദഗ്ധർ, പരിസ്ഥിതി വിദഗ്ധർ, പുനരധിവാസ തൊഴിലാളികൾ തുടങ്ങിയവർക്ക് സേവനം ചെയ്യാം. സന്നദ്ധ സംഘടനകളും ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (ADB), യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷസ് (UNO), റെഡ് ക്രോസ്, യുനെസ്കോ തുടങ്ങിയ സന്നദ്ധ സംഘടനകളും, ദുരന്ത നിവാരണത്തിൽ പരിശീലനം നേടിയ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രൊഫഷണലുകൾക്ക് വിവിധ അവസരങ്ങൾ നൽകുന്നു.

ദുരന്ത നിർവഹണ കോഴ്സ് ലഭ്യമായ പ്രമുഖ കോളേജുകൾ
  1. Indira Gandhi National Open University (New Delhi)
  2. University of North Bengal (Darjeeling)
  3. International Centre of Madras University (University of Madras)
  4. Mahatma Gandhi University (Kottayam)
  5. Disaster Management Institute (Bhopal)
  6. Centre for Disaster Management (Maharashtra)
  7. The National Civil Defense College (Nagpur)
  8. National Institute Of Disaster Management (Delhi)

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!