കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ ഇന്റര്‍വ്യൂ 16,17 തീയതികളില്‍ നടക്കും. 16ന് ഇക്കണോമിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ഇംഗ്ലീഷ്, മാത്‌സ് വിഷയങ്ങളിലേക്കും 17ന് മലയാളം, ഹിന്ദി, സുവോളജി, ബോട്ടണി, കൊമേഴ്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളിലേക്കുമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 9.30ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply