കുന്നംകുളം താലൂക്കിലെ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചത്. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 17 വൈകിട്ട് 5 മണിക്ക് മുൻപ് തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ നൽകണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും മേൽ സൂചിപ്പിച്ച ഓഫീസിലോ മലബാർ ദേവസ്വം ബോർഡിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

Home VACANCIES