ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് വിവിധ തസ്തികകളിലായി 1809 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: 01/21. ഓൺലൈനായി അപേക്ഷിക്കണം. വിവിധ ഡിപ്പാർട്ട്മെന്റുകളിലായാണ് ഒഴിവ്. ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ: ട്രെയിനിങ് ആൻഡ് ടെക്നിക്കൽ എഡ്യൂക്കേഷൻ, ഡൽഹി ജൽ ബോർഡ്, ഡയറക്ടറേറ്റ് ഓഫ് ആയുഷ്, ഡൽഹി അർബൻ ഷെൽറ്റർ ഇംപ്രൂവ്മെന്റ് ബോർഡ്, ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ, ന്യൂഡൽഹി മുൻസിപ്പർ കൗൺസിൽ, ഫോറൻസിക്ക് സയൻസ് ലബോറട്ടറി, ഡൽഹി അഗ്രികൾച്ചർ മാർക്കറ്റിങ് ബോർഡ്, ഡൽഹി ട്രാൻസ്പോർട്ട് കോർപ്പേറേഷൻ, ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ, സോഷ്യൽ വെൽഫെയർ, മുൻസിപ്പൽ കോർപ്പറേഷൻ. ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: പബ്ലിക് ഹെൽത്ത്, സിവിൽ, കെമിക്കൽ, ഇന്റീരിയർ ഡിസൈൻ, ഓട്ടോമൊബൈൽസ്, പ്രൊഡക്ഷൻ, മെഡിക്കൽ ഇലക്ട്രോണിക്സ്, മോഡേൺ ഓഫീസ് പ്രാക്ടീസ്-ഹിന്ദി, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, പ്ലാസ്റ്റിക്സ്. യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തിൽ രണ്ടുവർഷത്തെ ഡിപ്ലോമ/ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രായം: 18-27 വയസ്സ്. ലബോറട്ടറി അറ്റൻഡന്റ്: യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ്/ബയോളജി വിഷയമായി പഠിച്ച പ്ലസ്ടു. പ്രായം: 18-27 വയസ്സ്. അസിസ്റ്റന്റ് കെമിസ്റ്റ്: യോഗ്യത: കെമിസ്ട്രി ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തരബിരുദവും. പ്രായപരിധി: 30 വയസ്സ്. അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ): യോഗ്യത: ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബിരുദം. പ്രായപരിധി: 30 വയസ്സ്. ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ): യോഗ്യത: ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബിരുദം. അല്ലെങ്കിൽ ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 30 വയസ്സ്. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് യോഗ്യത: ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ പത്താംക്ലാസും ഡ്രാഫ്റ്റ്സ്മാൻഷിപ്പ് ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 30 വയസ്സ്. പേഴ്സണൽ അസിസ്റ്റന്റ്: യോഗ്യത: പ്ലസ്ടുവും സ്റ്റെനോഗ്രഫി അറിഞ്ഞിരിക്കണം. പ്രായപരിധി: 30 വയസ്സ്. ഫാർമസിസ്റ്റ് (ആയുർവേദ): യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. രണ്ട് വർഷത്തെ ഉപവിദ്/ഭിജേഷ കൽപ്പക് കോഴ്സ്. പ്രായം: 18-27 വയസ്സ്. ഫാർമസിസ്റ്റ് (യുനാനി): യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. രണ്ടുവർഷത്തെ യുനാനി ഫാർമസി കോഴ്സ്. പ്രായം: 18-27 വയസ്സ്. ഫാർമസി (ഹോമിയോപ്പതി): യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. രണ്ട് വർഷത്തെ ഹോമിയോപ്പതി ഫാർമസി കോഴ്സ്. പ്രായം: 18-27 വയസ്സ്. അസിസ്റ്റന്റ് ഡയറക്ടർ: യോഗ്യത: മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 30 വയസ്സ്. അസിസ്റ്റന്റ് ഗ്രേഡ് II: യോഗ്യത: സീനിയർ സെക്കൻഡറി ആറുമാസത്തെ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിരുദം. പ്രായം: 18-27 വയസ്സ്. ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്): യോഗ്യത: സീനിയർ സെക്കൻഡറിയും സ്റ്റെനോഗ്രഫി പരിജ്ഞാനവും. ബിരുദം അഭിലഷണീയം. പ്രായം: 18-27 വയസ്സ്. ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-27 വയസ്സ്. സയന്റിഫിക്ക് അസിസ്റ്റന്റ് (ബയോളജി): യോഗ്യത: സുവോളി/ബോട്ടണി/ആന്ത്രപ്പോളജി/ഹ്യുമൻ ബയോളജി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ജെനറ്റിക്സ്/ബയോടെക്നോളജി/മൊളിക്യുലാർ ബയോളജി/ഫോറൻസിക് സയൻസ് ബിരുദാനന്തരബിരുദം. പ്രായം: 18-27 വയസ്സ്. സെക്യൂരിറ്റി സൂപ്പർവൈസർ: യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. അസിസ്റ്റന്റ് ഫോർമാൻ: യോഗ്യത: ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ മൂന്നുവർഷത്തെ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-35 വയസ്സ്. കാർപെന്റർ-2 ക്ലാസ്: യോഗ്യത: കാർപെന്ററിയിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-27 വയസ്സ്. അസിസ്റ്റന്റ് ഫിൽറ്റർ സൂപ്പർവൈസർ: യോഗ്യത: മെട്രിക്കുലേഷനും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-27 വയസ്സ്. പ്രോഗ്രാമർ: യോഗ്യത: ബിരുദവും ഡേറ്റ എൻട്രി വർക്ക് വേഗവും. കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി: 30 വയസ്സ്. ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഡഫ് ആൻഡ് ഡം): യോഗ്യത: ബിരുദവും സ്പെഷ്യൽ എജുക്കേഷൻ ഫോർ ഹിയറിങ് ഇംപയേർഡ് ബി.എഡ്. അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 30 വയസ്സ്. സ്പെഷ്യൽ എജുക്കേറ്റർ: യോഗ്യത: സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ സ്പെഷ്യൽ എജുക്കേഷൻ ഡിപ്ലോമയും. പ്രായപരിധി: 30 വയസ്സ്. അപേക്ഷാഫീസ്:100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം. തിരഞ്ഞെടുപ്പ്: പരീക്ഷയിലൂടെയും സ്കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ഹിന്ദിയിലായിരിക്കും പരീക്ഷ. ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം. പരീക്ഷയുടെ വിശദമായ ക്രമത്തിനും സിലബസിനുമായി പട്ടിക കാണുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.  വയസ്സിളവ്: സംവരണവിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും ഭിന്നശേഷി വിഭാഗത്തിന് 10 വർഷവുമാണ് വയസ്സിളവ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dsssb.delhi.gov.inഎന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 14.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!