Munavira Vakayil
Munavira Vakayil
Sub Editor, NowNext

പൊതു കാര്യ നിര്‍വ്വഹണവും, പൊതു ഭരണ നയങ്ങളുമെല്ലാം വളരെ പ്രസക്തവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ജനാധിപത്യ രാജ്യത്ത്, ബി.എ. പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ പഠനത്തിന്റെ പ്രസക്തി വളരെ വലുതാണ്. പൊതു ഭരണ നിര്‍വ്വഹണവും നയങ്ങളെ കുറിച്ചും വളരെ വിശദമായി ഈ ബിരുദ കോഴ്‌സ് പരിശീലിപ്പിക്കുന്നു. സമത്വം, സുരക്ഷ, നീതി, ക്രമം, സാമ്പത്തികം, പൊതു ധനകാര്യം, ഗവേഷണ രീതികള്‍, പൊതു നയം, നേതൃത്വം, തന്ത്രം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചുള്ള വിശദമായ അറിവ് ഈ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.

പൊതു ക്ഷേമത്തിനായി സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ നയങ്ങള്‍ നടപ്പിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായുള്ള നൂതന പഠനമായിട്ടാണ് ഈ കോഴ്‌സുള്ളത്. പൊതു ധനകാര്യം, സാമ്പത്തിക ശാസ്ത്രം, ഗവേഷണ സ്ഥിതി വിവരകണക്കുകള്‍, നയ വിശകലനം, നൈതികത, പൊതു മാനേജ്‌മെന്റ് തുടങ്ങിയവ പ്രധാന വിഷയങ്ങളായി ഈ കോഴ്‌സില്‍ പഠിക്കുന്നു.

വ്യക്തിഗത വളര്‍ച്ചയും കരിയര്‍ സാധ്യതകളും കണക്കിലെടുത്ത്, ഇന്ത്യയിലെ ഏറ്റവും അഭിലഷണീയമായ കോഴ്‌സുകളില്‍ ഒന്നാണ് പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എന്നത്.

മൂന്ന് വര്‍ഷം ആറ് സെമസ്റ്ററുകളായി പഠിക്കാവുന്ന കോഴ്‌സാണിത്. നിശ്ചിത വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഹയര്‍ സെക്കണ്ടറി 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് ബിരുദ കോഴ്‌സായി ബി.എ. പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ചെയ്യാവുന്നതാണ്.

ചില കോളേജുകളില്‍ നേരിട്ടുള്ള പ്രവേശനവും, ചില കോളേജുകള്‍ പ്രവേശന പരീക്ഷ അടിസ്ഥാനത്തിലും ബി എ പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് ചേരാവുന്നതാണ്. ബനാറസ് ഹിന്ദു സര്‍വകലാശാല, ഐ ടി എം സര്‍വകലാശാല ഗവാലിയൂര്‍, അണ്ണ സര്‍വകലാശാല, നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി, തുടങ്ങിയ സ്ഥാപനങ്ങള്‍ ആണ് ഇന്ത്യയില്‍ പ്രധാനമായും പ്രവേശന പരീക്ഷ നടത്തുന്നത്.

സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ആശുപത്രികളിലേയും പൊതു ആരോഗ്യ സ്ഥാപനങ്ങളിലേയും മാനേജ്‌മെന്റ്, സ്വകാര്യ സ്ഥാപനങ്ങളില്‍, സ്‌കൂള്‍ ബോര്‍ഡുകള്‍, മാനവവിഭവശേഷി എന്നീ മേഖലയില്‍ തൊഴില്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ബി എ പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം വളരെ അധികം ഗുണം ചെയ്യും.

ഗവണ്‍മെന്റ് മേഖലയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ്, എക്കണോമിക്ക് ഡിവലപ്പമെന്റ് സെന്റേഴ്‌സ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ്, പബ്ലിക് വര്‍ക്‌സ്, ലാന്‍ഡ് റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്‌സ്, പോലീസ് ഡിപാര്‍ട്ട്‌മെന്റ്‌സ്, മുന്‍സിപ്പല്‍ ബോഡീസ് തുടങ്ങിയ വിവിധ അവസരങ്ങള്‍ ഈ ബിരുദധാരികള്‍ക്കുണ്ട് എന്നതാണ്.

ഈ കോഴ്സിനോട് സമാനമായി ബിരുദമായും ബിരുദാനന്തര ബിരുദമായും പി എച് ഡി കോഴ്‌സായുമെല്ലാം ചെയ്യാവുന്ന നിരവധി കോഴ്സുകൾ ഉണ്ട്.

അവ താഴെ പറയുന്നു :

  • Ma in Public Administration
  • Master of Businees Administration
  • PHD in Public administration
  • BA in Public Administration
  • BA in Politial Science
  • General Public Policy Anlysis
  • Health Policy Anslysis
  • International Policy Analysis
  • Other Public Policy Analysis
  • Education Policy Analysis
ഇന്ത്യയിലെ മികച്ച കോളേജുകളില്‍ ബി എ പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാം
  1. Miranda College, New Delhi
  2. Hindu College, New Delhi
  3. Presidency College, Chennai, Thamilnadu
  4. Lady Shri Ram College for Women, New Delhi
  5. Loyola College, Chennai, Thamilnadu
  6. St.Xavier’s College, kolkkatta, West bengal
  7. Hans Raj College (HRC), New delhi
  8. Sri venkateswara College, new delhi
  9. Gargi College, New delhi

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!