കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഫുൾടൈം/പാർട്ട് ടൈം പി എച്ച് ഡി കോഴ്സിനുള്ള 2022-23 വർഷത്തെ പ്രവേശനപരീക്ഷക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ, ഫീസ്, മറ്റു വിശദാംശങ്ങൾ എന്നിവക്ക് സർവ്വകലാശാലാ വെബ്സൈറ്റ് ‘www.kuhs.ac.in’ സന്ദർശിക്കുക. ഓൺലൈൻ അപേക്ഷകൾ 2022 ഒക്ടോബർ ഇരുപത്തിരണ്ടിനകം ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇ-മെയിലുമായി ബന്ധപ്പെടേണ്ടതാണ്.