
Sub Editor, NowNext
കുറഞ്ഞ കാലാവധിയില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ച് പഠിക്കാവുന്ന കോഴ്സുകളെ ഡിപ്ലോമ കോഴ്സുകള്‍ എന്ന് വിളിക്കാറുണ്ട്. വിവിധ ഐ ടി ഐ കോളേജുകളും മറ്റും ഇങ്ങനെയുള്ള ഡിപ്ലോമ കോഴ്സുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഒന്നോ അതിലധികം വര്‍ഷമോ പഠിക്കാവുന്ന ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്. ഡീസല്‍ മെക്കാനിസം എന്നത് ഒരു വര്‍ഷ ഡിപ്ലോമ കോഴ്സാണ്. ഡീസല്‍ എഞ്ചിന്റെ മെക്കാനിക്സില്‍ വൈദഗ്ദ്യം നേടുക എന്നതാണ് ഈ കോഴ്സിന്റെ പ്രധാന ലക്ഷ്യം.
ഡീസല്‍ മെക്കാനിക്സ് ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക അറിവും, ഡീസല്‍ എഞ്ചിന് അധിഷ്ഠിത സെറ്റപ്പ് പ്രവര്‍ത്തന മെക്കാനിക്സിനെ കുറിച്ച് കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക കൂടി ചെയ്യുന്നു. അലൈന്മെന്റുകളും, അഡ്ജസ്റ്റ്മെന്റുകളും നിര്‍മിക്കുക, ഡീസലിലും മറ്റും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെ പരിപാലിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിലൂടെ പഠിക്കുന്നു.
ഈ കോഴ്സ് വേളയില്‍ വിദ്യാര്‍ത്ഥികള്‍ ഡീസല്‍ മെക്കാനിക്സ് ബന്ധപ്പെട്ട വിവിധ കഴിവുകള്‍ പഠിക്കുന്നു. അതില്‍ വെല്‍ഡിംഗ്, ഹീറ്റ് ട്രീറ്റ്മെന്റ്, അടിസ്ഥാന വൈദ്യുതി, ഡ്രില്ലിംഗ്, ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ്, എന്നിവ ഉള്‍പ്പെടുന്നു.
നിരവധി തൊഴില്‍ സാധ്യതകളും ലളിതമായും രസകരമായും പഠിക്കാവുന്ന ഈ കോഴ്സിലേക്കുള്ള പ്രവേശനം മെറിട്ട് അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയില്‍ ചുരുങ്ങിയത് 50 ശതമാനമെങ്കിലും മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക്
കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. ചില സ്ഥാപനങ്ങള്‍ പ്രവേശന പരീക്ഷ നടത്തിയും അഡ്മിഷന് നല്‍കുന്നുണ്ട്. ഡീസല്‍ മെക്കാനിസം ഡിപ്ലോമ പഠിച്ച് കഴിഞ്ഞവര്‍ക്ക് ഉന്നത വിദ്യഭ്യാസത്തിനും നിരവധി അവസരങ്ങള്‍ ഉണ്ട്.
എഞ്ചിന് മെക്കാനിക്ക്, മെഷിന് ഓപറേറ്റര്‍, ഓട്ടോ മൊബൈല്‍ മെക്കാനിക്ക്, ടൂള്‍ ഹാന്ഡ്ലര്, പമ്പ് ഓപറേഷന് തുടങ്ങിയ നിരവധി തൊഴിലവസരങ്ങൾ ഈ കോഴ്സ് പഠിച്ചവർക്ക് ലഭിക്കാവുന്നതാണ്.
ഇന്ത്യയിലും കേരളത്തിലും പ്രമുഖ കോളേജുകളിൽ ഡീസൽ മെക്കാനിക് പഠിക്കാം
- Government Industrial Training Institute Gudha, Jhajjar
- United Christian Institute, Jalandhar, Panjab
- Ratan Devi Industrial Training Centre, Jaipur, Rajasthan
- Bansur ITI College, Jaipur
- Balanagar Industrial Technical Institute, Kochi, Kerala
- Government Industrial Training Institute, Trivandrum, Kerala
- Government Industrial Training Institute, Kozhikkode, Kerala
- Government Industrial Training Institute, ITI Chalakudy, Kerala