കണ്ണൂർ  സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ  ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, എസ്.എൻ. കോളജ്, കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത്  മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിൽ വച്ച്  രാവിലെ10.30 AM മുതൽ 3.00 PM വരെ വിതരണം ചെയ്യുന്നു.

ബി.എ ഇംഗ്ലിഷ്,  ബി.എ അഫ്സൽ – ഉൽ – ഉലമ –  09.08.2022,

ബിബിഎ, ബി.എ മലയാളം, ബി.എ  പൊളിറ്റിക്കൽ സയൻസ് – 10.08.2022,

ബി.കോം  – 11.08.2022,  (പരീക്ഷ കേന്ദ്രങ്ങൾ  – ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ),   12.08.2022  (പരീക്ഷ കേന്ദ്രം – എസ്.എൻ. കോളജ്, കണ്ണൂർ.)

ബി.എ ഹിസ്റ്ററി, ബി.എ. ഇക്കണോമിക്സ്  – 16.08.2022.

വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും  കോവിഡ്  മാനദണ്ഡങ്ങൾ  പാലിക്കേണ്ടതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!