പാലക്കാട് ജില്ലാ നിര്‍മ്മിതിനിര്‍മ്മിതി കേന്ദ്രത്തില്‍ പ്രോജക്ട് എന്‍ജിനീയറെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ ബി.ടെക് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഓട്ടൊ കാഡില്‍ പ്രാവീണ്യവും ഉള്ളവരാകണം അപേക്ഷകര്‍. പ്രായം 40 കവിയരുത്. താല്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 15 ന് മുന്‍പ് എക്സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതികേന്ദ്രം മുട്ടികുളങ്ങര പി.ഒ,പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍ 0491 2555971 , 2552387.