ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിനായി കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു.

2020-2021 വര്‍ഷത്തില്‍ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ഐച്ഛിക വിഷയമായി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികള്‍ക്ക് ആവശ്യമായ C++/C# DotNet/JAVA Full Stack/ Android JAVA/ Hardware Testing and Validation തുടങ്ങിയ സാങ്കേതിക വിദ്യകളിലാണ് പരിശീലനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനില്‍ സിറിയന്‍ ചര്‍ച്ച് റോഡില്‍ സ്ഥിതി ചെയ്യുന്ന കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുമായോ 9895185851, 7356789991 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here