പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരണം 24 ന് തുടങ്ങിയേക്കും. സെപ്റ്റംബർ മൂന്നുവരെ അപേക്ഷ നൽകാം. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് ചൊവ്വാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതോടെയാകും അപേക്ഷാ സമർപ്പണ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.

തിങ്കളാഴ്ച മുതൽ അപേക്ഷ സ്വീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സംവരണം സംബന്ധിച്ച മാറ്റങ്ങൾ പ്രോസ്‌പെക്ടസിൽ വരുത്തേണ്ടതിനാലാണ് തീയതി നീട്ടിയത്. പിന്നാക്ക/ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടാത്ത മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിൽ മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകൾ 20 ശതമാനമാക്കിയും കമ്യൂണിറ്റി ക്വാട്ട പത്തുശതമാനമാക്കിയും പ്രോസ്‌പെക്ടസ് ഭേദഗതിചെയ്യും.

അപേക്ഷാ സമർപ്പണത്തിന് വിദ്യാർഥികളെ സഹായിക്കാൻ സ്‌കൂളുകളിൽ ഹെൽപ് ഡെസ്‌കുകളും സ്ഥാപിക്കും. ഇതിനായി ഓണാവധിക്കുശേഷം അധ്യാപകരെ നിയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here