ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനത്തിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നാഷണല്‍ ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. 12 പ്രോഗ്രാമുകള്‍ക്കാണ് പ്രവേശന പരീക്ഷ.

പ്രവേശന പരീക്ഷ മാര്‍ക്കും, യോഗ്യതാ പരീക്ഷാമാര്‍ക്കും പ്ലസ് ടു അടിസ്ഥാനമാക്കിയുള്ള മെറിട്ട് എന്നിങ്ങനെ ഒരോ കോഴ്‌സുകള്‍ക്കും വിവിധ രീതിയീലാണ് റാങ്ക് പട്ടിക തയ്യാറാക്കുക.

ആര്‍ട്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, മ്യൂസിക്, സോഷ്യല്‍ സയന്‍സസ്, അപ്ലൈഡ് സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഏറ്റവും മികച്ച നാലു വിഷയങ്ങളുടെ കോംമ്പിനേഷന്റെയും, സയന്‍സസ്, അപ്ലൈഡ് സയന്‍സസ് പ്രോഗ്രാമുകള്‍ക്ക് ഏറ്റവും മികച്ച മൂന്ന് വിഷയങ്ങളുടെ കോംബിനേഷന്റെയും മാര്‍ക്ക് പരിഗണിക്കും.

പ്രവേശനപരീക്ഷയുടെ പരിധിയില്‍വരുന്ന പ്രോഗ്രാമുകള്‍:

ബി.എ. (ഓണേഴ്‌സ്)ബിസിനസ് ഇക്കണോമിക്‌സ് ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ്് സ്റ്റഡീസ്, ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫൈനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് അനാലിസിസ്), ബി.ടെക്. (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാത്തമാറ്റിക്കല്‍ ഇന്നൊവേഷന്‍സ്), ബി.എ. (ഓണേഴ്‌സ്) ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ബാച്ചിലര്‍ ഓഫ് എലിമെന്ററി എജ്യുക്കേഷന്‍, ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, ഹെല്‍ത്ത് എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, ബി.എ. (ഓണേഴ്‌സ്) മള്‍ട്ടിമീഡിയ ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ജേണലിസം, ബാച്ചിലര്‍ ഇന്‍ ഫിസിയോതെറാപ്പി, ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി, ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ്.

പ്രവേശന പരീക്ഷാഘടന, പ്രവേശനരീതി, പ്രോഗ്രാമുള്ള കോളേജുകള്‍/സ്ഥാപന ഡിപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങിയവ ഡല്‍ഹി യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: www.admission.uod.ac.in

LEAVE A REPLY

Please enter your comment!
Please enter your name here