തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോടെക്നോളജി സെൻററിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്. ഇ-മെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്ര മത്തിൽ.
മാനേജർ (വെറ്ററിനറി സർവീസസ്)-2: ബി.വി.എസ്.സി.യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും: 35 വയസ്സ്. അസിസ്റ്റൻറ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ 1 ലൈഫ് സയൻസുമായി ബന്ധപ്പെട്ട ബയോളജി ഫിസിക്സ്, കെമിസ്ട്രി ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം: 35 വയസ്സ്. ടെക്നിക്കൽ അസിസ്റ്റൻറ് (ഗ്രൂപ്പ് III)-2: ലൈഫ് സയൻസ് ബിരു ദവും അഞ്ച് വർഷത്തെ ഡോക്യുമെൻറഡ് പ്രവൃത്തിപരിചയവും 35 വയസ്സ്. ടെക്നീഷ്യൻ-3: സയൻസ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും 30 വയസ്സ്. ജൂനിയർ മാനേജ്മെൻറ് അസിസ്റ്റൻറ്-2: ബിരുദവും രണ്ട് വർഷതെ പ്രവൃത്തിപരിചയവും: 30 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rgcb.res.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി വെബ്സൈറ്റി ലെ അപേക്ഷ പൂരിപ്പിച്ച് The Director, Rajiv Gandhi Centre for Bio technology, Poojappura, Thycaud P.O., Thiruvananthapuram-695014, Kerala എന്ന വിലാസത്തിലേക്കോ [email protected] എന്ന മെയി ലിലേക്കോ അപേക്ഷ അയയ്ക്കുക.

Leave a Reply